Cricket Top News

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി റസ്സല്‍ ഡൊമിന്‍ഗോയെ നിയമിച്ചു

August 17, 2019

author:

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി റസ്സല്‍ ഡൊമിന്‍ഗോയെ നിയമിച്ചു

ധാക്ക: ദക്ഷിണാഫ്രിക്കന്‍ വംശജനായ റസ്സല്‍ ഡൊമിന്‍ഗോയെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. രണ്ടു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. മുൻ പരിശീലകൻ സ്റ്റീവ് റോഡ്‌സിന്റെ പകരക്കാരനായാണ് ഡൊമിന്‍ഗോ ചുമതലയേറ്റത്. ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായ ബംഗ്ലാദേശ് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

നേരത്തേ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഡൊമിന്‍ഗോ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 21നാണ് അദ്ദേഹത്തിന്റെ ബംഗ്ലാദേശ് ടീമിനൊപ്പമുള്ള ജോലി തുടങ്ങുന്നത്. സപ്തംബര്‍ അഞ്ചിനു അഫ്ഗാനിസ്താനെതിരേ നടക്കുന്ന ടെസ്റ്റിലാണ് ഡൊമിന്‍ഗോയ്ക്കു കീഴില്‍ ബംഗ്ലാദേശ് ടീം ആദ്യം കളത്തിലിറങ്ങുക.

Leave a comment