Top News

ധ്യാന്‍ ചന്ദ് പുരസ്‌കാരം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ഹോക്കി താരം മാനുവല്‍ ഫ്രഡറിക്

August 17, 2019

author:

ധ്യാന്‍ ചന്ദ് പുരസ്‌കാരം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ഹോക്കി താരം മാനുവല്‍ ഫ്രഡറിക്

ദില്ലി: കാ​യി​ക​ മേഖലയിലെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള 2019 ലെ ധ്യാന്‍ ചന്ദ് പുരസ്‌കാരം സ്വന്തമാക്കി ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഹോക്കി ടീമില്‍ അംഗമായിരുന്ന മലയാളി താരം മാനുവല്‍ ഫ്രഡറിക്കിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. കേരളത്തിലെ കണ്ണൂര്‍ ജില്ലക്കാരനായ താരം 1972ല്‍ മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ് ഇന്ത്യ അന്ന് വെങ്കലം സ്വന്തമാക്കിയത്.

ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി എന്ന ബഹുമതി കൂടി നേടിയിരിക്കുകയാണ് മാനുവല്‍ ഫ്രഡറിക്. 1947 ഒക്ടോബര്‍ 20ന് കണ്ണൂരിലെ ബര്‍ണശ്ശേരിയില്‍ ജോസഫ് ബോവറുടേയും സാറയുടേയും മകനായി ജനിച്ച മാനുവല്‍ കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്ബോള്‍ കളിച്ചാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. അതിന് ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതോടെയാണ് ഹോക്കി പരിശീലനം ലഭിക്കുന്നതും ഇന്ത്യന്‍ താരമായി മാറിയതും.

Leave a comment