പ്രോ കബഡി ലീഗ്: യു മുംബൈ പട്ന പൈറേറ്റ്സിനെ തോൽപ്പിച്ചു
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പട്ന പൈറേറ്റ്സിനെ യു മുംബൈ തോൽപ്പിച്ചു. 34-30 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് യു മുംബൈ ജയിച്ചത്. രണ്ടാം പകുതിയിൽ പട്ന പൈറേറ്റ്സ് ശക്തമായ തിരിച്ചുവരവ് നടത്തി, പക്ഷേ യു മുംബയുടെ റൈഡേഴ്സ് അവസാന മിനിറ്റിലെ പ്രകടനം വിജയത്തിലെത്തിച്ചു.
ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് യു മുംബൈ നടത്തിയത്.ആദ്യ പകുതിയിൽ യു മുംബൈ പടനയെ ഓൾഔട്ടാക്കി . അതുൽ എംഎസിന്റെ വിജയകരമായ രണ്ട് പോയിന്റ് റെയ്ഡിനെ തുടർന്നാണ് പടനയുടെ തകർച്ച ആരംഭിച്ചത്. ഓൾഒട്ടിന് ശേഷം 17-9ന് മുന്നിലെത്തിയ അവർ ആദ്യ പകുതി അവസാനിച്ചപ്പോൾ 22-9 ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിന്റെ ഗതി തന്നെ മാറി. പട്ന മികച്ച തിരിച്ചുവരവ് നടത്തിയ മത്സരത്തിൽ അവർ യു മുംബൈയെ ഓൾഔട്ടാക്കി. എന്നാൽ ആദ്യ പകുതിയിൽ യു മുംബൈ നേടിയ ലീഡ് അവർക്ക് രണ്ടാം പകുതിയിൽ ഗുണം ചെയ്തു. ഈ ലീഡിൽ അവർ നാല് പോയിന്റിന് പടനയെ തോൽപ്പിച്ചു. യു മുംബൈക്ക് വേണ്ടി രോഹിത് എട്ട് പോയിന്റ് നേടിയപ്പോൾ പാട്നക്ക് വേണ്ടി പ്രദീപ് ആറ് പോയിന്റ് നേടി. ജയത്തോടെ യു മുംബൈ പോയിന്റ് നിലയിൽ നാലാം സ്ഥാനത്തെത്തി.






































