ഇന്ത്യയുടെ ബൗളിങ് പരിശീലകൻ; ഏഴുപേര്‍ ബിസിസിഐയുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപട്ടിക പുറത്ത്. അഞ്ച് മുന്‍ ഇന്ത്യന്‍ കളിക്കാരും രണ്ട് വിദേശ കളിക്കാരും ഉള്‍പ്പെട്ട പുതിയ ചുരുക്കപ്പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയിട്ടുള്ളത്. നിലവിലെ പരിശീലകന്‍ ഭരത് അരുണ്‍ സ്വാഭാവികമായി പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ വെങ്കിടേഷ് പ്രസാദും ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉണ്ട്. ഇവരെ കൂടാതെയാണ് രണ്ട് മുന്‍ വിദേശ കളിക്കാരുമാണ് പട്ടികയിലുള്ളത്.
മുന്‍ ഇംഗ്ലണ്ട് പേസര്‍ ഡാരന്‍ ഗഫ്, ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റെഫാന്‍ ജോണ്‍സ്, മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി, മുന്‍ ഇന്ത്യന്‍ പേസര്‍ പരസ് മാംബ്രെ, അമിത് ഭംണ്ഡാരി, സുബ്രതോ ബാനര്‍ജി, വെങ്കിടേഷ് പ്രസാദ് എന്നിവരാണ് ഇന്ത്യന്‍ പരിശീലകനാകാന്‍ അവസരം തേടുന്നത്. അതേ സമയം, ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനെ ഇന്നലെ വൈകിട്ട് ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തന്നെയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത രണ്ടുവര്‍ഷത്തേക്ക്, 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുമായി ബിസിസിഐ പുതിയ കരാര്‍ ഒപ്പിടുക.






































