രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ബജ്രംഗ് പുനിയയ്ക്ക് ലഭിക്കും
ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ബജ്റംഗ് പുനിയക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ലഭിക്കും. കേന്ദ്രകായിക മന്ത്രാലയത്തിന് ഇതുസംബന്ധിച്ച ശുപാര്‍ശ പുരസ്കാര നിര്‍ണയസമിതി സമർപ്പിച്ചു. 12 അംഗ സെലക്ഷൻ കമ്മിറ്റിയാണ് അദ്ദേഹത്തിൻറെ പേര് നിർദ്ദേശിച്ചത്. ഭൈചുംഗ് ഭൂട്ടിയ, എം സി മേരി കോം എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
അദ്ദേഹത്തിന്റെ പേര് ഏകകണ്ഠമായ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . 65 കിലോഗ്രാം പുരുഷവിഭാഗം ഗുസ്തിയില്‍ ലോക ഒന്നാം നമ്പർ താരമാണ് ബജ്രംഗ്. 2018 ഏഷ്യന്‍ ഗെയിംസിലും, , കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ താരമാണ് ബജ്രംഗ്.ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ ജേതാവായിരുന്നിട്ടും കഴിഞ്ഞ വർഷം ഖേൽ രത്ന അവാർഡിന് അനർഹനായതിനെ തുടർന്ന് കോടതിയെ സമീപിക്കുമെന്ന് ബജ്റംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ അവാർഡിന് അർഹമായ നേട്ടങ്ങൾ തനിക്കുണ്ടെന്നും, അവാർഡുകൾ ഏറ്റവും അർഹരായവർക്ക് ലഭിക്കണമെന്ന് താൻ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ടെന്ന് ബജ്രംഗ് പറഞ്ഞു.






































