ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ന്യൂസിലൻഡിന് 177 റൺസ് ലീഡ്
ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ മൂന്നാം ദിവസമായ ഇന്ന് ന്യൂസിലൻഡ് ഓൾഔട്ടാകാതെ പൊരുതി നിന്നു. ഇന്ന് കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡിന് 177 റൺസ് ലീഡ് ഉണ്ട്. ബിജെ വാട്ളിംഗിന്റെ ചെറുത്ത് നിൽപ്പിലാണ് ന്യൂസിലൻഡിന് തുണയായത് . ആദ്യ ഇന്നിങ്സിൽ 18 റൺസാണ് ശ്രീലങ്ക ലീഡ് നേടിയത്. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലൻഡിന് പെട്ടെന്ന് തന്നെ വിക്കറ്റുകൾ നഷ്ട്ടമായി. ടോം ലാതം മാത്രമാണ് കളിച്ചത്. ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. ബിജെ വാട്ളിംഗിലാണ് ന്യൂസിലൻഡിന്റെ പ്രതീക്ഷ. താരം പുറത്താകാതെ 63 റൺസ് നേടിയിട്ടുണ്ട്. ബിജെ വാട്ളിംഗിന് കൂട്ടായി അഞ്ച് റൺസുമായി വില്യമും ഉണ്ട്.
98/5 എന്ന നിലയിൽ കൂപ്പുകുത്തിയ ടീമിനെ കരകയറ്റിയത് ബിജെ വാട്ളിംഗിസ് ആണ്. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ നാല് വിക്കറ്റ് നേടി. നിക്കോളസ്(26), ടിം സൗത്തി(23) എന്നിവർ മാത്രമാണ് പൊരുതിയത്. മൂന്നാം ദിവസമായ ഇന്ന് ശ്രീലങ്കയുടെ അവശേഷിച്ച മൂന്ന് വിക്കറ്റ് നാൽപ്പത് റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നിൽപ്പിൽ ആണ് ശ്രീലങ്ക 18 റൺസിന്റെ ലീഡ് നേടിയത്. ഇരുവരുടെയും എട്ടാം വിക്കറ്റ് കൂട്ട്കെട്ട് സ്കോര്‍ 242-ൽ എത്തിയപ്പോൾ അവസാനിച്ചു. ഡിക്ക്വെല്ല അറുപത്തിയൊന്നും, ലക്മൽ നാൽപ്പതും റൺസ് നേടി.