മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി
ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പലതവണ ഇംഗ്ലീഷ് എഫ്.എ. കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവ നേടിയിട്ടുള്ള ഈ ടീം യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2019/20 സീസണിലേക്കുള്ള അവരുടെ മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി. മാഞ്ചസ്റ്റര്‍ റോസ് എന്ന തീമിലാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. പുതിയ ജേഴ്‌സി അടുത്ത എവേ മത്സരത്തില്‍ ആകും ആദ്യമായി മാഞ്ചസ്റ്റർ താരങ്ങൾ അണിയുക. അഡിഡാസ് ആണ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്.
ഏറ്റവും ചുരുങ്ങിയതും സ്റ്റൈലിഷായതുമായ രൂപകൽപ്പന ആണ് പുതിയ ജേഴ്‌സിക്കുള്ളത്. 1909 ൽ യുണൈറ്റഡിന്റെ ആദ്യ എഫ്എ കപ്പ് ജയം ഉൾകൊള്ളിച്ചുകൊണ്ടുള്ള ജേഴ്‌സിയാണ് പുറത്തിയിറക്കിയിരിക്കുന്നത്. “110 വർഷം – മാഞ്ചസ്റ്റർ റോസ് – 1909-2019” എന്ന് ഷർട്ടിന്റെ ഇടത് വശത്ത് പ്രിന്റ് ചെയ്തിട്ടുണ്ട്. ക്ലബ് ബാഡ്ജ്, പുതിയ സോളാർ ചുവപ്പിൽ ജേഴ്‌സിയിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കിറ്റ് യുണൈറ്റഡ് ഡയറക്റ്റ്, ഓൾഡ് ട്രാഫോർഡ് മെഗാസ്റ്റോർ, അഡിഡാസ്.കോം എന്നിവയിൽ നിന്ന് വാങ്ങിക്കാൻ കഴിയും.