ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് 18 റൺസിന്റെ ലീഡ്
ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 18 റൺസിന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലൻഡിന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 18 റൺസ് എടുത്തിട്ടുണ്ട്. മത്സരം ഇപ്പോൾ സമനിലയിൽ നിൽക്കുകയാണ്. നാല് റൺസ് എടുത്ത ജീത് റാവലിൻറെ വിക്കറ്റ് ആണ് ന്യൂസിലൻഡിന് നഷ്ട്ടമായത്. ടോം ലാതവും(9), കെയ്ൻ വില്യംസണും(3) ആണ് ക്രീസിൽ. ധനഞ്ജയ് ആണ് ഒരു വിക്കറ്റ് നേടിയത്.
മൂന്നാം ദിവസമായ ഇന്ന് ശ്രീലങ്കയുടെ അവശേഷിച്ച മൂന്ന് വിക്കറ്റ് നാൽപ്പത് റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നിൽപ്പിൽ ആണ് ശ്രീലങ്ക 18 റൺസിന്റെ ലീഡ് നേടിയത്. ഇരുവരുടെയും എട്ടാം വിക്കറ്റ് കൂട്ട്കെട്ട് സ്കോര്‍ 242-ൽ എത്തിയപ്പോൾ അവസാനിച്ചു. ഡിക്ക്വെല്ല ആരൊപത്തിയൊന്നും, ലക്മൽ നാൽപ്പതും റൺസ് നേടി.
രണ്ടാം ദിവസമായ ഇന്നലെ 203ന് അഞ്ച് എന്ന നിലയിൽ തുടങ്ങിയ ന്യൂസിലൻഡ് ഇന്നിംഗ്സ് 249-ൽ അവസാനിച്ചിരുന്നു. 46 റൺസ്കൂടിയെ അവർക്ക് ഇന്നലെ നേടാൻ കഴിഞ്ഞൊള്ളു. ന്യൂസിലൻഡിന്റെ അവസാന പ്രതീക്ഷ ആയിരുന്ന റോസ് ടെയിലര്‍ ഇന്നലെ റൺസ് ഒന്നും നേടാൻ കഴിയാതെ ആദ്യം തന്നെ പുറത്തായി. 86 റൺസ് ആണ് റോസ് ടെയിലര്‍ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ധനഞ്ജയ് അഞ്ചും, ലലക്മൽ നാലും വിക്കറ്റ് നേടി.
മറുപടി ബാറ്റിങിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക് വേണ്ടി ആഞ്ചലോ മാത്യൂസ്(50),കുശല്‍ മെന്‍ഡിസ്(53) എന്നിവർ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റണ്‍സ് നേടി. എന്നാൽ ഇവരെ രണ്ട് പേരെയും അജാസ് പട്ടേൽ പുറത്താക്കി. പിന്നീട് വന്നവർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട എട്ടാം വിക്കറ്റിൽ നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ബാറ്റിങ് ആണ് ശ്രീലങ്കകയെ ലീഡ് നേടാൻ സഹായിച്ചത്.






































