Cricket Top News

ആഷസ് രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ 258-ന് ഓൾഔട്ടാക്കി

August 16, 2019

author:

ആഷസ് രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ 258-ന് ഓൾഔട്ടാക്കി

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിവസം ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ അവർ 258 റൺസിന് ഓൾഔട്ടാക്കി. ഓപ്പണര്‍ റോറി ബേണ്‍സ്(53) ബെയര്‍സ്‌റ്റോ (52) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് 258 റൺസ് നേടിയത്. മികച്ച ബൗളിങ് ആണ് ഇന്നലെ ഓസ്‌ട്രേലിയ കാഴ്ചവെച്ചത്. മറുപടി ബറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 30 റൺസ് എടുത്തിട്ടുണ്ട്. മൂന്ന് റൺസ് എടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.കാമറൂൺ ബാൻക്രോഫ്റ്റും(5), ഉസ്മാൻ ഖവാജയുമാണ്(18) ക്രീസിൽ. ബോർഡിനാണ് വാർണറുടെ വിക്കറ്റ് ലഭിച്ചത്.

ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് റോയിയുടെ വിക്കറ്റ് ആദ്യം നഷ്ടമായി. പിനീട് റോറി ബേൺസ് മികച്ച ബാറ്റിംഗ് നടത്തിയെങ്കിലും 53 റൺസിൽ നിൽക്കെ റോറി പുറത്തായി. 138-6 എന്ന നിലയിൽ തകര്ന്ന ഇംഗ്ലണ്ടിനെ ജോണി ബെയർ‌സ്റ്റോയും ക്രിസ് വോക്‌സും ചേർന്ന് നടത്തിയ 72 റൺസ് കൂട്ട്കെട്ട് തകർച്ചയിൽ നിന്ന് ഒഴിവാക്കി. ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരിൽ നിന്നുള്ള പിന്തുണ ലഭിച്ചതിനാലാണ് ഇംഗ്ലണ്ട് 258 റൺസ് നേടിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, നാഥാന്‍ ലെയണ്‍എന്നിവർ മൂന്ന് വിക്കറ്റ് നേടി. വെള്ളിയാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

Leave a comment