Cricket Top News

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ അന്തരിച്ചു

August 16, 2019

author:

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണർ വി ബി ചന്ദ്രശേഖര്‍ അന്തരിച്ചു. തമിഴ്‌നാട് സ്വദേശിയായ ചന്ദ്രശേഖർ  ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. 57 വയസായിരുന്നു.  ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ ആയിരുന്നു. ‘വി.ബി’ എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ഇന്ത്യക്കു വേണ്ടിയും തമിഴ്‌നാടിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വണ്ടി ഏഴ് ഏകദിനങ്ങൾ മാത്രമാണ് ഇദ്ദേഹം കളിച്ചത്. ആക്രമണ ബാറ്റിംഗ് കഴിച്ചവെക്കുന്ന വിബിയുടെ ഉയർന്ന സ്‌കോർ 53 റൺസ് ആണ്.

1987-88ല്‍ തമിഴ്നാട് രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ ടീമിലെ പ്രധാന അംഗമായിരുന്നു വിബി.ഈ രഞ്ജിയിൽ ക്വാർട്ടർ ഫൈനലിലും, ഫൈനലിലും മികച്ച പ്രകടനം ആണ് വിബി നടത്തിയത്. ഇറാനി ട്രോഫിയില്‍ 56 പന്തില്‍ സെഞ്ചുറിയും വിബി നേടിയിട്ടുണ്ട്.  ഐ.പി.എല്ലില്‍ ആദ്യ മൂന്ന് വർഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജറായിരുന്നു.

 

Leave a comment