Cricket Top News

ആതുരസേവന രംഗത് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ആൻഡ്രൂ സ്ട്രോസ്; അദ്ദേഹത്തിനു പിന്തുണ നൽകി ലോർഡ്‌സ് ചുവന്നു !!

August 16, 2019

author:

ആതുരസേവന രംഗത് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ആൻഡ്രൂ സ്ട്രോസ്; അദ്ദേഹത്തിനു പിന്തുണ നൽകി ലോർഡ്‌സ് ചുവന്നു !!

ആസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന് ശേഷം ക്യാൻസർ മൂലം സ്വന്തം സഹധർമ്മിണിയുടെ ഓർമ്മയ്ക്ക് വേണ്ടി മറ്റൊരു ക്രിക്കറ്റ് താരവും ആതുരസേവന രംഗത്ത്. മുൻ ഇംഗ്ളീഷ് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്സ് ആണ് ഈ താരം.  ഒരു പുതിയ കാൻസർ ഫൗണ്ടേഷൻ,
(റൂത് സ്ട്രോസ്സ്ഫൗണ്ടേഷൻ) തന്നെ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ വേനൽക്കാലത്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ് ഒരു ബാറ്റ്പോലും കയ്യിൽ എടുത്തില്ല. കാരണം പുകവലിക്കാരെ ആക്രമിക്കുന്ന ശ്വാസകോശ അർബുദത്തിന്റെ അപ്രാപ്യമായ രൂപമാണ് ഭാര്യ രൂത്തിനെ പിടികൂടിയത്, ജീവിചത് ഒരു വർഷം മാത്രം.

കഴിഞ്ഞ വർഷം ഡിസംബർ 29 നാണ് രൂത്ത് മരിച്ചത്; അവർക് 46 വയസ്സ്‌ ആയിരുന്നു മരിക്കുമ്പോൾ, 10 ഉം 13ഉം ഉള്ള രണ്ട് കുട്ടികൾക്ക് അമ്മയും..
അവരുടെ ഓർമ്മയ്ക്കായി ആൻഡ്രൂ സ്ട്രോസ്സ് ഈ ഫൗണ്ടേഷൻ ആരംഭിച്ചു:

സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈകാരികവും മാനസികവും ക്ഷേമപരവുമായ പിന്തുണ നൽകുക.
അപൂർവ ശ്വാസകോശ അർബുദങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഫണ്ട് ലോകമെമ്പാടും ഉള്ളവരിൽ നിന്ന് തേടുക അസുഖം ബാധിച്ച സമായത്, ഈ ഭയാനകമായ രോഗം ബാധിച്ചവരെ സഹായിക്കാൻ രൂത്ത് അതീവമായി ആഗ്രഹിച്ചു. ആ ആഗ്രഹം നിലനിർത്താൻ വേണ്ടിയാണ് സ്ട്രോസ്സ് ഇത് തുടങ്ങിയത് .

രണ്ടാം ആഷസ് ടെസ്റ്റിലെ രണ്ടാം ദിവസം റൂത്തിനെ ഓർമ്മിക്കാൻ ലോർഡ്‌സ് മൈതാനം ചുവന്ന വസ്ത്രങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചത് ഏവരുടെയും ഹ്രദയം കവർന്നിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് ക്രിക്കറ്റ് ലോകത്ത് നിന്ന് കിട്ടിയ ഈ പിന്തുണ വളരെ പ്രചോദനകരമായിട്ടാണ് താരം കാണുന്നത്. വളരെ അധികം ആരാധകരാണ്‌ അദ്ദേഹത്തിന് അനുശോധനവും പിന്തുണയും അറിയിക്കാനായി ഇന്നലെ ഒത്തുകൂടിയത്.

©S.keerthy

Leave a comment