താൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ലെന്ന് ക്രിസ് ഗെയിൽ
ഗയാന: ഇന്ത്യ വിൻഡീസ് ഏകദിന മത്സരത്തിന് ശേഷം അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് അറിയിച്ച ഗെയിൽ ആരാധകരെ വീണ്ടും ഞെട്ടിച്ചു. താൻ ഇപ്പോൾ വിരമിക്കില്ലെന്ന് ഗെയിൽ പറഞ്ഞു. ഇന്നലെ നടന്ന മൂന്നാം മത്സരത്തിന് ശേഷമാണ് ഗെയിൽ അനഗ്നെ പറഞ്ഞത്.വിരമിക്കല്‍ പ്രഖ്യാപനം താന്‍തന്നെ ടീമിനെ അറിയിക്കുമെന്ന് ഗെയ്ല്‍ വ്യക്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഗെയിൽ നടത്തിയത്.
ഇത് രണ്ടാം തവണയാണ് ഗെയിൽ വിരമിക്കൽ മാറ്റി വക്കുന്നത്. ലോകകപ്പ് ക്രിക്കറ്റിന് ശേഷം വിരമിക്കുമെന്നാണ് ഗെയിൽ ആദ്യ പറഞ്ഞിരുന്നത്. കഴിഞ്ഞ മത്സരത്തിൽ 72 റൺസാണ് താരം നേടിയത്. ഈ മത്സരത്തിന് ശേഷമാണ് ഗെയിൽ തന്റെ തീരുമാനം മാറ്റിയത്. ഈദിനത്തിൽ ഗെയിൽ ഇതുവരെ 301 മത്സരങ്ങൾ കളിച്ചു. വിൻഡീസ് നിരയിൽ ഇത്രയും ഏകദിന മത്സരങ്ങൾ കളിക്കുന്ന ഏകതാരവും ഗെയിലാണ്.






































