കൊല്‍ക്കത്ത നൈറ്റ് റൈയ്‌ഡേഴ്സിൻറെ മുഖ്യ പരിശീലകനായി ബ്രെണ്ടന്‍ മക്കല്ലത്തെ നിയമിച്ചു
മുൻ ന്യൂസിലൻഡ് താരം ബ്രെണ്ടന്‍ മക്കല്ലത്തെ ഐപിഎൽ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈയ്‌ഡേഴ്സിൻറെ മുഖ്യ പരിശീലകനായി നിയമിച്ചു. മുൻ കൊൽക്കത്ത നൈറ്റ് റൈയ്‌ഡേഴ്‌സ് താരമാണ് മക്കല്ലം. ജാക്ക് കാലിസ് ആയിരുന്നു 2015 മുതൽ ടീമിന്റെ പരിശീലകൻ.2008 നും 2010 നും ഇടയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കെകെആറിനൊപ്പം കളിച്ച താരമാണ് മക്കല്ലം. ടീം തുടങ്ങിയപ്പം മുതൽ ഉള്ള ഒരു താരം ടീമിന്റെ മുഖ്യ പരിശീലകനായി എത്തുന്നത് ടീമിന് വളരെ അധികം ഗുണം ചെയ്യും. ടി20 യിൽ മികച്ച റെക്കോഡ് ഉള്ള താരമാണ് മക്കല്ലം.
ഐപിഎല്ലിൽ കൊച്ചി ടസ്കേര്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ എന്നീ ടീമുകൾക്ക് വേണ്ടി മക്കല്ലം കളിച്ചിട്ടുണ്ട്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വലിയ അംഗീകാരമാണെന്ന് മക്കല്ലം പറഞ്ഞു. ഐപിഎല്ലിലെയും സിപിഎല്ലിലെയും നൈറ്റ് റൈഡർസിന് മികച്ച റെക്കോഡ് ആണ് ഉള്ളത്. അതി നിലനിർത്തി മികച്ച പ്രകടനം നടത്താൻ ടീമിനെ സഹായിക്കാൻ ശ്രമിക്കുമെന്ന് മക്കല്ലം പറഞ്ഞു.






































