യുവേഫ സൂപ്പര്‍ കപ്പ് കിരീടം ലിവർപൂൾ സ്വന്തമാക്കി
ഇസ്താംബൂളിൽ 2-2 സമനിലയ്ക്ക് ശേഷം പെനാൽറ്റിയിൽ ചെൽസിയെ 5-4 ന് പരാജയപ്പെടുത്തി ലിവർപൂൾ ചരിത്രത്തിൽ നാലാം തവണയും സൂപ്പർ കപ്പ് നേടി. രണ്ട് ടീമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലിവര്‍പൂള്‍ ഗോളി അഡ്രിയാന്റെ തകർപ്പൻ പ്രകടനത്തിലാണ് ചെൽസി പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ ചെൽസി ലീഡ് നേടിയിരുന്നുവെങ്കിലും സാദിയോ മാനെ രണ്ടുതവണ ഗോൾ നേടി ലിവർപൂളിന് ലീഡ് നൽകി. ജിറൂദ് ആണ് ചെൽസിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
ആവേശം നിറച്ച രണ്ടാം പകുതിയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. ആവേശം എക്സ്ട്രാ ടൈമിലേക്ക് നീജിയ മത്സരത്തിൽ ലിവർപൂൾ രണ്ടാം ഗോൾ 95 ആം മിനിറ്റിൽ നേടിയാണ് ലീഡ് ഉയർത്തിയത്. എന്നാൽ 105 ആം മിനിറ്റിൽ ചെൽസിക്ക് ലഭിച്ച പെനാൽറ്റി അവർ ഗോൾ ആക്കി മാറ്റി. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയ മൽസരം പിന്നീട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലലേക്ക് മത്സരം നീങ്ങുകയായിരുന്നു. ആദ്യ നാല് കിക്കുകളും ചെൽസി ഗോളാക്കിയെങ്കിലും, നഞ്ചം കിക്കിൽ അവർക്ക് പിഴച്ചു. റ്റാമി അബ്രഹാം ആണ് അവസാന കിക്ക് എടുത്തത്.