Cricket legends Top News

ആൻഡ്രൂ സൈമണ്ട്സ് – ഒരു കാലത്തേ ഓസ്‌ട്രേലിയൻ തുറുപ്പ് ചീട്ട്

August 15, 2019

author:

ആൻഡ്രൂ സൈമണ്ട്സ് – ഒരു കാലത്തേ ഓസ്‌ട്രേലിയൻ തുറുപ്പ് ചീട്ട്

ചുണ്ടിൽ ലിപ് സ്റ്റിക് പോലെ വെളുത്ത കളറിൽ തേച്ചു പിടിപ്പിച്ച സൺ ക്രീമും,കരീബിയൻ കോൺ റോസ്സ് ഹെയർ സ്‌റ്റെയ്‌ലും ചേർന്ന ആജാനുബാഹുവായ മാച്ച് വിന്നർ എന്ന് വിശേഷിപ്പിക്കാവുന്ന കളിക്കാരനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്സ്.അജയ്യരായി എതിരാളികളെ നിഷ്‌പ്രയാസം തകർത്തു മുന്നേറിയ ക്രിക്കറ്റ് രാജാക്കന്മാരായ ഓസിസിൻറെ തുറുപ്പ് ചീട്ടായിരുന്നു സൈമോൻഡ്‌സ്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി മൂന്ന് ഫോർമാറ്റിലും മികച്ച സംഭാവന നൽകിയ കളിക്കാരൻ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം.റൈറ്റ് ഹാൻഡ് മിഡിൽ ഓർഡർ ബാറ്റ്സ്മാൻ.ബാറ്റിംഗ് ഓൾ റൗണ്ടർ കൂടിയായ സൈമോൺസ് മൂന്ന് ഫോര്മാറ്റിലും നാല്പത്തിനടുത് ബാറ്റിംഗ് ശരാശരി കൊണ്ട് നടന്നു.പോണ്ടിങ് എന്ന ക്യാപ്റ്റൻസിയുടെ ത്രീ ഡയമെൻഷനൽ പോരാളി കൂടിയായിരുന്നു ഇദ്ദേഹം.

ബാറ്റിങ്ങിൽ പ്രതിരോധം ഇല്ല ,ആക്രമണം മാത്രമാണ് ലക്‌ഷ്യം,ബ്രേക്ക് ത്രൂ ബൗളർ ആണ് ,മീഡിയം പേസ് ഓഫ് സ്പിന്നിൽ കലർത്തിയ ബൗളിംഗ്.ഫീൽഡിങ് ചോരാത്ത കൈകളും ,ഉന്നം തെറ്റാത്ത റൺ ഔട്ടുകളും സൈമണ്ട്സിന്റെ മാത്രം പ്രത്യേകതയാണ്.
ഇദ്ദേഹത്തെ തേർട്ടി യാർഡ് സിർക്കിളിൽ നിർത്തി ബാറ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കുക എന്നത് പോണ്ടിങ്ങിന്റെ ഫീൽഡിങ് തന്ത്രം കൂടിയായിരുന്നു.കഴുകൻറെ കണ്ണുകളും,
അക്രോബാറ്റിക് ഡൈവുകളും സൈമോൻഡ്‌സിനെ ഫീൽഡിൽ വെത്യസ്തനാക്കിയിരുന്നു.ഫീൽഡിങ് സമയത്തു ഔട്ട് സൈഡ് സർക്കിളിൽ നിന്നും എറിയുന്ന പന്തുകൾ പവർ ത്രോ ആണെന്ന് പിന്നീട് ഗിൽ ക്രൈസ്റ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

1998 ൽ പാകിസ്താനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു,രണ്ടു തവണ ഓസിസ് ലോക കപ്പു നേടിയപ്പോഴും സൈമോൺസ് ടീമിൽ അംഗമായിരുന്നു.2003 വേൾഡ് കപ്പിലേക് പോണ്ടിങ്ങിന്റെ നിർബന്ധം മൂലമാണ് സ്‌ലെക്‌ഷനിൽ പെട്ടെതെന്ന് ഒരുപാടു വിവാദം സൃഷ്ടിച്ചിരുന്നു.എന്നാൽ ടൂർണമെന്റിൽ പാകിസ്താനെതിരെ 86/4 എന്ന നിലയിൽ ഓസ്സിസ് പതറിയപ്പോൾ അഞ്ചാമനായി വന്നു പുറത്താവാതെ നേടിയ 143 റൺസോടെ ടീമിനെ 310/ 8 എന്ന നിലയിൽ കരകയറ്റി വിജയതീരത്തു എത്തിച്ച പോരാളി,ആഹ്ഹ ടൂർണമെന്റിൽ ഉടനീളം മികച്ച ഓൾ റൌണ്ട് പെർഫോമൻസിലൂടെ വിമർശകരുടെ വായ അടപ്പിച്ചു.

ഫുൾ പാക്കേജ് ഓഫ് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ആയിരുന്നു ആൻഡ്രൂ സൈമോൻഡ്‌സ്.
അതിനാൽ ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരമായി ടീമിൽ നിലയുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.2004 ൽ ലങ്കക്കെതിരെയാണ് ടെസ്റ്റിൽ ആദ്യമായി ബാഗി ക്യാപ് അണിയുന്നത്.

2006-07 ആഷസ് ടെസ്റ്റിൽ ഡാമിൽ മാർട്ടിന്റെ വിരമിക്കലോടെ മിഡിൽ ഓർഡറിൽ വീണ്ടും അവസരം.ബോക്സിങ് ഡേ ടെസ്റ്റിൽ സൈമോൻഡ്‌സ് ക്രീസിൽ എത്തുമ്പോൾ ഓസ്സിസ്സ് 84 /5 എന്ന പരിതാപകാര അവസ്ഥയിൽ ആയിരുന്നു.അന്ന് അദ്ദേഹം തൻറെ ഉറ്റ സുഹൃത്തായ മാത്യു ഹെയ്ഡനും ഒന്നിച്ചു കളിച്ച ഇന്നിംഗ്സ് എല്ലാ ക്രിക്കറ്റ് ആരാധകരും ഓർക്കുന്നുണ്ടാവും.മെല്ലെ തുടങ്ങി കത്തി കയറിയ മാസ്സ് ഇന്നിംഗ്സ് ,സിക്സറിടിച്ചു കൊണ്ട് കരിയറിലെ മൈഡിൻ ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി.ഹൈഡാന്റെ കൂടെ 279 റൺസിന്റെ കൂറ്റൻ പാർട്ണർഷിപ്പും.156 റണ്സെടുത്താണ് ആഹ്ഹ ടെസ്റ്റിൽ പുറത്തായത്.

2008 സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യക്കെതിരെയാണ് ടെസ്റ്റ് കരിയറിലെ ബെസ്റ്റ് സ്‌കോർ ആയ 162 നോട്ഔട്ട് നേടിയത്.

തൻറെ ഇരുപതാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അഗ്ഗ്രസിവ് ബാറ്റിങ്ങിലൂടെ പുറത്താകാതെ അടിച്ചെടുത്തത് 254 റൺസ്.
ഇതിൽ എണ്ണം പറഞ്ഞ 16 സിക്സറുകളും അടങ്ങിയിരുന്നു.ഷെഫീൽഡ് ക്രിക്കറ്റ്ൽ “റോയ് ദി ബേസ്ഡ് ബോൾ ഹിറ്റെർ ” എന്നാണ് അറിയപ്പെട്ടിരുന്നത്.(റോയ് നിക് നെയിം ആണ് )ഇങ്ങനെയുള്ള മിന്നും പ്രകടനങ്ങളാണ് സൈമോൻഡ്‌സിനെ ഓസിസ് ടീമിൻറെ ഭാഗം ആക്കിയത്. #cricmuji

ജീവിതത്തിലും ,കളിക്കളത്തിലും തൻറെ ദൂഷ്യ സ്വഭാവം വില്ലനായി,ഇതുകാരണം ടീമിൽ നിന്നും പുറത്തു പോകേണ്ടി വന്നു.പല വിവാദങ്ങളിലും ചൂടൻ താരമായി അറിയപ്പെട്ടു.കരിയറിൽ സ്വഭാവ ഗുണം മോശമായ നെഗറ്റീവ് മാർക്ക് നേടേണ്ടി വന്ന അതുല്യ പ്രതിഭ.അച്ചടക്കമില്ലാത്ത ജീവിതം ക്രിക്കറ്റ് കാരൃർ തന്നെ പെരുവഴിയിലാക്കി എന്നായി.

അഡ്വെഞ്ചറസ് ഫോറെസ്റ് റൈഡിങ് ,മൗണ്ടൈൻ ക്ലൈമ്പ് ,ഫിഷിങ് ,സീ സർഫിങ് ഇതൊക്കെ അദ്ദേഹത്തിൻറെ വിനോദങ്ങൾ ആയിരുന്നു.
നല്ലൊരു റഗ്ബി പ്ലയെർ കൂടിയാണ് സൈമോൻഡ്‌സ് എന്ന അതികായകൻ.

KFC ബിഗ് ബാഷ് ലീഗിലും,ഇന്ത്യൻ പ്രീമിയർ ലീഗിലുമൊക്കെ വിലപിടിപ്പുള്ള താരമായിരുന്നു.
ഐപിൽ രണ്ടാം എഡിഷനിൽ ഡെക്കാൻ ചാർജർസ് കിരീടം ഉയർത്തിയപ്പോൾ ഗില്ലിയുടെ പോരാളി ആയിരുന്നു സൈമോൻഡ്‌സ്.
അദ്ദേഹത്തിൻറെ ഓൾ റൌണ്ട് മികവ് കുട്ടി ക്രിക്കറ്റിൽ ഏതൊരു ക്യാപ്റ്റനും പോസിറ്റീവ് അപ്പ്രോച്ച് ആയിരുന്നു.

പ്രതിഭകളുടെ തേരോട്ടം ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ പ്രകമ്പനം കൊള്ളുമ്പോൾ ,സൈമോൻഡിസിന്‌ പുറത്തു പോകേണ്ടി വന്നു.2012 ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിനോടും വിടപറഞ്ഞു.ഒരുപാട് ഉയരങ്ങൾ കീഴടക്കിയില്ലെങ്കിലും ആൻഡ്രൂ സൈമോൻഡ്‌സ് എന്ന കളിക്കാരനെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ജൈത്ര യാത്രയിൽ ഏതൊരു ക്രിക്കറ്റ് പ്രേമിയും ഓർത്തു പോകും.

✍🏻മുജീബ്

 

Leave a comment