Cricket Top News

ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം: വിൻഡീസിന് ടോസ്

August 14, 2019

author:

ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം: വിൻഡീസിന് ടോസ്

ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ മൂന്നാം ഏകദിനത്തിൽ വിൻഡീസിന് ടോസ്.  ടോസ് നേടിയ വിൻഡീസ് നായകൻ ഹോൾഡർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓവലിലെ ക്വീൻസ് പാർക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ ഇന്ത്യ 1–0ന്‌ മുന്നിലാണ്‌. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 59 റൺസിന് ഇന്ത്യ രണ്ടാം ഏകദിനം ജയിച്ചെങ്കിലും ബാറ്റിങ്ങിൽ ധവാനും, രോഹിത് ശർമ്മക്കും, പന്തിനും തിളങ്ങാൻ ആയില്ല. ഈ പര്യടനത്തിൽ ശിഖർ ധവാന് ഒരു മത്സരത്തിലും നല്ല ബാറ്റിംഗ് കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. 

എന്നാൽ വിൻഡീസിന് ഈ പര്യടനത്തിൽ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിന മൽസരമായിരിക്കും ഇന്ന് നടക്കുക.

വിൻഡീസ് (പ്ലേയിംഗ് ഇലവൻ) : ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ്, ഷായ് ഹോപ് (പ), ഷിമ്രോൺ ഹെറ്റ്മിയർ, നിക്കോളാസ് പൂരൻ, റോസ്റ്റൺ ചേസ്, ജേസൺ ഹോൾഡർ (സി), കാർലോസ് ബ്രാത്‌വൈറ്റ്, ഫാബിയൻ അലൻ, കീമോ പോൾ, കെമർ റോച്ച്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി (സി), റിഷഭ് പന്ത് (ഡബ്ല്യു), ശ്രേയസ് അയ്യർ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, യുശ്വേന്ദ്ര ചഹാൽ, ഖലീൽ അഹമ്മദ്

Leave a comment