ലാംപാർഡിന് മുന്നിലെ വെല്ലുവിളികൾ:
ചാമ്പ്യൻഷിപ്പിൽ നിന്നും പ്രീമിയർ ലീഗിലേക്കുള്ള ദൂരം തിരിച്ചറിയാൻ ഫ്രാങ്ക് ലാംപാർഡിന് വേണ്ടി വന്നത് ഏകദേശം മൂന്ന് മിനുട്ടാണ്. ഏറെക്കുറെ ആധിപത്യം പുലർത്തിയ ഒരു മത്സരത്തിൽ നിന്നും ആന്റണി മാർഷ്യാലും, മാർക്കസ് റാഷ്ഫോർഡും ചേർന്ന് ചെൽസിയെ തകർത്തുകളഞ്ഞത് അത്രയും സമയത്തിനിടയ്ക്കാണ്. ആദ്യ മത്സരത്തിൽ തന്നെ യുവതാരങ്ങളെ വെച്ച് നീലപ്പട കാഴ്ച്ചവെച്ച ആക്രമണ ഫുട്ബോൾ പ്രശംസനീയമായിരുന്നെങ്കിലും, തന്റെ കന്നി സീസണിൽ അവരുടെ പരിശീലകനെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചില്ലറയല്ല.
*പ്രതിരോധ നിരയിലെ പിഴവുകൾ: പന്ത് കൈവശം വെക്കുന്നതിൽ അത്ര മിടുക്കനല്ലാത്ത സൂമയുടെ ക്ലേശം. വിശ്വസ്ത ഡിഫൻഡർ ആയിരുന്ന അസ്പിയുടെ മോശം ഫോം. അതിലുപരി മധ്യനിരയും മുൻ നിരയും മുന്നോട്ട് കയറി പ്രസ് ചെയുമ്പോൾ, ഹൈ ലൈൻ കളിക്കാനുള്ള വിമുഖത.
*മികച്ച ഗോൾ സ്കോററുടെ അഭാവം: മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരത്തിൽ അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ചെൽസി ആയിരുന്നു. പക്ഷേ ഒരു തവണ പോലും വലകുലുക്കാനായില്ല. റ്റാമി എബ്രഹാം, മൗണ്ട്, പുലിസിക്ക് തുടങ്ങിയ യുവതാരങ്ങളുടെ ഫോം വളരെ നിർണ്ണായകം.
*കേളീശൈലി: മധ്യനിരയ്ക്ക് പുറമെ ഇരു പാർശ്വങ്ങളിലും ഫുൾ ബാക്കുകൾ വരെ അറ്റാക്ക് ചെയ്യുന്നതാണ് ലാംപാർഡിന്റെ രീതി. ആയതിനാൽ കൗണ്ടർ അറ്റാക്കുകളിൽ ടീം വളരെ ദുർബലമാവുന്നു. മധ്യനിരയിൽ നിന്നും വേണ്ടത്ര സംരക്ഷണം ലഭിക്കുന്നുമില്ല.
ജസീം അലി