Cricket Top News

രണ്ടാം ജയത്തിനായി ഇന്ത്യ: ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്

August 14, 2019

author:

രണ്ടാം ജയത്തിനായി ഇന്ത്യ: ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ മൂന്നാം ഏകദിനം ഇന്ന് നടക്കും. ഇന്ന് രാത്രി ഏഴ് മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ ഇന്ത്യ 1–0ന്‌ മുന്നിലാണ്‌. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി കോഹ്‌ലിയും, ശ്രേയസ് അയ്യരും മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. എന്നാൽ ഇവർ രണ്ട് പേരും അല്ലാതെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാൻ കഴിഞ്ഞില്ല. 59 റൺസിന് ഇന്ത്യ രണ്ടാം ഏകദിനം ജയിച്ചെങ്കിലും ബാറ്റിങ്ങിൽ ധവാനും, രോഹിത് ശർമ്മക്കും, പന്തിനും തിളങ്ങാൻ ആയില്ല. ഈ പര്യടനത്തിൽ ശിഖർ ധവാന് ഒരു മത്സരത്തിലും നല്ല ബാറ്റിംഗ് കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ വിൻഡീസിന് ഈ പര്യടനത്തിൽ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിന മൽസരമായിരിക്കും ഇന്ന് നടക്കുക. പരിക്ക് പറ്റിയ വിൻഡീസ് താരം ലൂയിസിന്   പകരം ജോണ്‍ കാംബെല്‍ ആയിരിക്കും ഇന്ന് കളിക്കുക. ഏകദിന പരമ്പരക്ക് ശേഷം ടെസ്റ്റ് മൽസരവും ഉണ്ട്.

Leave a comment