Tennis Top News

സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ്: ആദ്യ റൗണ്ടിൽ ആന്‍ഡി മുറെ പുറത്ത്

August 13, 2019

author:

സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ്: ആദ്യ റൗണ്ടിൽ ആന്‍ഡി മുറെ പുറത്ത്

ന്യൂയോര്‍ക്ക്: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് പുരുഷ ടെന്നീസ് സിംഗിൾസ് മത്സരത്തിൽ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. റഷ്യയുടെ റിച്ചാര്‍ഡ് ഗാസ്‌ക്യുറ്റാണ് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്. പരിക്കിനെത്തുടർന്ന് കുറെ നാളുകളായി കളിക്കാതിരുന്ന മുറെ ആദ്യ മത്സരത്തിൽ ദയനീയമായി തോൽക്കുകയായിരുന്നു. ഒരു മണിക്കൂറും 38 മിനുട്ടും മാത്രം നീണ്ട മത്സരത്തിൽ റിച്ചാര്‍ഡ് അനായാസം വിജയം സ്വന്തമാക്കി.

മുന്‍ ലോക ഒന്നാം നമ്പർ താരമാണ് മുറെ. പരിക്ക്മൂലം മത്സരംങ്ങളിൽ നിന്ന് വിട്ട് നിന്ന താരം സഹായധരനൊപ്പം ഡബിൾസ് മത്സരത്തിൽ പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന യു എസ് ഓപ്പണില്‍ മുറി മത്സരിക്കുമെന്ന് തോന്നുന്നില്ല. പരിക്ക് പൂർണമായി ഭേദമാകാൻ ഇനിയും സമയം എടുക്കുമെന്നാണ് റിപ്പോര്ട്ട്.

സ്‌കോർ: 6-4, 6-4

Leave a comment