Cricket Top News

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റൺസിന്റെ വിജയം

August 12, 2019

author:

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റൺസിന്റെ വിജയം

പോര്‍ട് ഓഫ്‌ സ്‌പെയ്‌ന്‍: ഇന്ത്യ – വിന്‍ഡീസ് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകര്പ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ 59 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചത്. മഴ പലതവണ എത്തിയ മത്സരത്തിൽ ഡിഎൽഎസ് മെതേഡ് വഴി ആണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടിയ ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 279 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 42 ഓവറിൽ 210 റൺസിന് ഓൾഔട്ട് ആയി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് രണ്ട് റൺസിന് നഷ്ട്ടമായി. വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 279 റൺസ് നേടിയത്. കോഹ്ലി സെഞ്ചുറി നേടി. തന്റെ 42ാം സെഞ്ചുറി ആണ് കോഹിലി ഇന്നലെ നേടിയത്.  അയ്യർ 71 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് എവിൻ ലൂയിസും(65), നിക്കോളാസ്(42) മാത്രമാണ് മികച്ച ബാറ്റിംഗ് നടത്തിയത്. മഴ കാരണം വിൻഡീസിൻറെ വിജയലക്ഷ്യം 46 ഓവറിൽ 270 ആക്കിയിരുന്നു. ഇന്ത്യൻ ബൗളിങ്ങിനുമുന്നിൽ വിൻഡീസ് തകർന്നടിയുകയായിരുന്നു. ഭുവനേശ്വർ കുമാർ നാലും,ഷമിയും, ജഡവും രണ്ടും വിക്കറ്റുകൾ നേടി.

നേരത്തെ ഇന്ത്യക്ക് വേണ്ടി കൊഹ്‌ലി മികച്ച ഇന്നിംഗ്സ് ആണ് നടത്തിയത്. 125 പന്തില്‍ ഒരു സിക്‌സും 14 ബൗണ്ടറിയുമടക്കം 120 റൺസാണ് നേടിയത്. അഞ്ചാമനായി ഇറങ്ങിയ അയ്യറും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഇത്തവണയും ഇൻഡയുടെ നാലാം ബാറ്റ്സ്മാന് തിളങ്ങാൻ ആയില്ല. ഇത്തവണ പന്ത് ആണ് നാലാമനായി ഇറങ്ങിയത്. ശിഖര്‍ ധവാന്‍ (2), രോഹിത് ശര്‍മ (18), ഋഷഭ് പന്ത് (20)എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മൂന്ന് പരമ്പരകൾ ഉള്ള ഏകദിനത്തിൽ ഇന്ത്യ 1-0 മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അവസാന മത്സരം ഓഗസ്റ്റ് 14 ബുധനാഴ്ച നടക്കും.  

Leave a comment