ഇന്ത്യ – വിന്‍ഡീസ് രണ്ടാം ഏകദിനം: ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
പോര്‍ട് ഓഫ് സ്‌പെയ്‌ന്‍: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ബാറ്റിങ് തിരഞ്ഞെടുത്തു. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭക്കുന്നത്. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കേദാർ ജാദവ്, ശ്രേയസ് അയ്യർ, കെ ഖലീൽ അഹമ്മദ് എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉള്ള പുതിയ താരങ്ങൾ. നാലാമനായി ഇന്ന് ശ്രേയസ് അയ്യർ ആയിരിക്കും ഇറങ്ങുക. ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിന പരമ്പര ആണിത്.
ഗെയിലിൻറെ മുന്നൂറാമത് ഏകദിന മത്സരമാണ് ഇന്ന് നടക്കുന്നത്. വിൻഡീസ് നിരയിൽ ഏറ്റവും കൂടുതൽ ഏകദിനം കളിക്കുന്ന തരാമെന്ന് റെക്കോർഡ് ഗെയിലിൻറെ പേരിലായി. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, കെ ഖലീൽ അഹമ്മദ് എന്നിവരാണ് ഇന്ന് കളിക്കുന്നത്.






































