ചുവന്ന ചെകുത്താന്മാർ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമോ? ട്രാൻസ്ഫർ ജാലകത്തിലെ നിഷ്ക്രിയത്വം എത്രത്തോളം ബാധിക്കും??
ഓൾഡ് ട്രാഫൊർഡ് : ആദ്യ മത്സരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ ഈ ഗെയിംവീക്കിലെ ഏറ്റവും കടുത്ത എതിരാളികളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം തട്ടകത്തിൽ വരവേൽക്കേണ്ടതെന്നു നിസ്സംശയം പറയാം .ലീഗിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ള രണ്ട് ടീമുകളാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡും ചെൽസിയും.ഒലെയും ലാംപാർഡും നേർക്കുനേർ വീണ്ടും വരുന്നു എന്നുള്ളതും പ്രേത്യേകതയാണ് എന്നാൽ ഈ തവണ പരിശീലകരായിട്ടാണ് രണ്ട് പേരും വരുന്നത്.
പുതിയ കോച്ച് ഓലെയെ സ്ഥിരം കോച്ചായി നിയമിച്ചതിനു ശേഷമുള്ള ആദ്യ സീസണാണിത്.വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.എന്നാൽ യുണൈറ്റഡ് ശെരിക്കും അവരുടെ പോരായ്മകൾക്കു പരിഹാരം കണ്ടിട്ടാണോ കളത്തിലിറങ്ങുന്നതെന്നു ഒരു ചോദ്യമായി നിലനിൽക്കുന്നു .
ഡിഫെൻസിലെ പോരായ്മകൾ ട്രാൻസ്ഫർ മാർക്കറ്റിലൂടെ പരിഹരിച്ചെന്ന് തന്നെ പറയാം.എന്നാൽ മധ്യനിരയിലും ആക്രമണത്തിലും യുവതലമുറക്കാർ പ്രതീക്ഷക്കൊത്തുയർന്നില്ലെങ്കിൽ കാര്യങ്ങൾ പരുങ്ങലിലാവും. ക്ലബ് വിട്ടു പോയ ഹെരേരയ്ക്കും ഫെല്ലെയ്നിക്കും പകരമായി കളിക്കാരെ ആരെയും എടുത്തിട്ടില്ല എന്ന് വളരെ ശ്രദ്ധേയമാണ്.ട്രാൻസ്ഫർ മാർക്കറ്റിലെ അവസാന ദിവസം സ്ട്രൈക്കർ ലുക്കാക്കുവും ഇന്ററിലേക്കു ചേക്കേറി.യുവതലമുറയിലെ ഭാവിവാഗ്ദാനങ്ങളായ ഒരു കൂട്ടം കളിക്കാരിലുള്ള വിശ്വാസമാണ് കൂടുതൽ സൈനിങ്ങുകൾ നടത്തത്തിനു കാരണമായി ഒലെ പറഞ്ഞത് പുതിയ കളിക്കാരുടെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട് പ്രീസീസണിലെ മികച്ച പ്രകടങ്ങളാകും ഓലയെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപിച്ചുണ്ടാകുക എന്നാൽ ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള ലീഗിൽ ഈ പ്രകടങ്ങൾ ആവർത്തിക്കാൻ കഴിയുമോ എന്ന് ഉടനെ അറിയാം .4-2-3-1 എന്ന ഫോർമേഷനിൽ കളിക്കാനാണ് സാധ്യത.ഗോൾ വലയം കാക്കാൻ ഡിജിയ യും മഗ്ഗ്യുർ ,ലിൻഡലോഫ് ,ലൂക്ക് ഷാ ,ബിസ്സാക എന്നിവരടങ്ങുന പ്രതിരോധനിര ശക്തമാണ് എന്നാൽ മഗ്ഗ്യുർ പ്രീസീസണിലെ ഒരു മത്സരം പോലും യുണൈറ്റഡിന് വേണ്ടി കളിക്കാത്തതു ആശങ്കയുണ്ടാകുന്നുണ്ട് .മധ്യനിരയിൽ പോഗ്ബയും മാക്ടമിനെയും കളിക്കാനാണ് സാധ്യത.ആക്രമണത്തിൽ ഏതു കൂട്ടുകെട്ട് ഇറങ്ങുമെന്നത് കാത്തിരുന്ന് തന്നെ കാണണം.മാർട്ടിയാൽ ,മാറ്റ ,ലിംഗാർഡ് എന്നീ പരിചയസമ്പന്നരായ താരനിരയോ അല്ലെങ്കിൽ ഗ്രീൻവുഡ് ,ജെയിംസ് ,ഗോമസ് എന്നിവരടങ്ങിയ യുവനിരയെയോ പ്രതീക്ഷിക്കാം.ടാർഗറ്റ് മാനായി റാഷ്ഫോർഡ് തന്നെയായിരിക്കും കളിക്കുക പ്രതിഭയുടെ കാര്യത്തിൽ സംശയമൊന്നുമില്ലെങ്കിലും ഒരു 20 ഗോൾ ഗ്യാരണ്ടിയുള്ള ബോക്സ് സ്ട്രൈക്കർ ആയിട്ടുള്ള മാറ്റത്തെ താരം എങ്ങനെ ഉൾകൊള്ളുമെന്നുളത് സീസൺ തെളിയിക്കും.ആദ്യമത്സരത്തിൽ വിജയിക്കാനായാൽ ഈ മാറ്റങ്ങളെല്ലാം ടാക്ടിക്കൽ മാറ്റങ്ങളുടെ വിജയമായിട്ടും പരാജയപ്പെട്ടാൽ പോരായ്മകളായിട്ടും ടീമിന് മേൽ വരുമെന്നുറപ്പിക്കേ വിജയത്തിൽ കുറഞ്ഞതെന്നും പ്രതീക്ഷിക്കുന്നില്ല ഓലയും ചുവന്ന ചെകുത്താന്മാരും .