ആഷസ് മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ട് താരം ആദിൽ റാഷിദ് പുറത്തായി
ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീട ടീമിൽ ഉണ്ടായിരുന്ന ആദിൽ റാഷിദ് ആഷസ് പരമ്പരയിൽ നിന്ന് പുറത്തായി. പരിക്കിനെ തുടർന്നാണ് താരം പുറത്തായത്. ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ആദിൽ. തോളിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മാസം വിശ്രമം വേണമെന്നതിനാലാണ് താരം ആഷസിൽ നിന്ന് പുറത്തായത്. 2019 ലെ ഐസിസി ലോകകപ്പിനിടെയാണ് ആദിലിന് പരിക്കേറ്റത്. എന്നാൽ ഓഗസ്റ്റ് ആദ്യം നടത്തിയ സ്കാനുകൾ സൂചിപ്പിക്കുന്നത് പൂർണമായും സുഖം പ്രാപിക്കാൻ അദ്ദേഹത്തിന് രണ്ട് മാസം വിശ്രമം വേണമെന്നാണ്.
കുറച്ചു കാലമായി തോളിൽ പ്രശ്‌നമുണ്ടായിരുന്നുവെന്നും ഒരു കുത്തിവയ്പ്പിലൂടെയാണ് താൻ ലോകകപ്പിലൂടെ കടന്നുപോയതെന്നും ആദിൽ പറഞ്ഞു. കുത്തിവയ്പ്പ് സമയം കഴിഞ്ഞതിനാൽ തോളിൽ വേദന വീണ്ടും എത്തി അതിനാൽ ഇനി പൂർണമായി വേദന മാറിയിട്ടെ കളിക്കാൻ ഇറങ്ങുന്നൊള്ളൂയെന്ന് ആദിൽ പറഞ്ഞു. 13-14 വർഷത്തെ പ്രൊഫഷണൽ ക്രിക്കററ്റിൽ തനിക്ക് ആദ്യമായാണ് തോളിൽ പരിക്ക് പറ്റുന്നതെന്ന് ആദിൽ പറഞ്ഞു. നവംബറിൽ ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡ് പര്യടനത്തിനായി മടങ്ങിവരാനാണ് റാഷിദ് ലക്ഷ്യമിടുന്നത്.