Cricket Top News

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ഓഗസ്‌റ്റ് 16-ന്‌ നടക്കും

August 11, 2019

author:

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ഓഗസ്‌റ്റ് 16-ന്‌ നടക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ഈ മാസം പതിനാറിന് നടക്കും. വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ പരിശീലകനെയും, മറ്റ് അംഗങ്ങളെയും നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായി നിരവധി മുൻ താരങ്ങൾ ആണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. രവി ശാസ്ത്രി ഉൾപ്പടെ ആറ് പേരാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കപില്‍ ദേവ്‌, അന്‍ഷുമാന്‍ ഗെയ്‌ക്വാദ്‌, ശാന്ത രംഗസ്വാമി എന്നിവർ അടങ്ങുന്ന ടീമാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ഗാരി കിര്‍സ്‌റ്റന്‍, വിരേന്ദർ സേവാഗ്, മൈക്ക് ഹെസൻ എന്നിവരാണ് അന്തിമ ലിസ്റ്റ് എത്തിയവർ എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനായുള്ള അഭിമുഖങ്ങൾ ചെയർമാൻ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുതിർന്ന പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി നടത്തും. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിനെപ്പോലുള്ളവർ ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.

Leave a comment