പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ലയെ തകർത്ത് ടോട്ടൻഹാമിന് ആദ്യ ജയം
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആസ്റ്റൺ വില്ല,ടോട്ടൻഹാം മൽസരത്തിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടോട്ടൻഹാം ആസ്റ്റൺ വില്ലയെ തോൽപ്പിച്ചത്. മൽസരം തുടങ്ങി ഒൻപതാം മിനിറ്റിൽ ആസ്റ്റൺ വില്ല ആദ്യ ഗോൾ നേടി മത്സരത്തിൽ ലീഡുയർത്തി. മിഡ്ഫീൽഡർ ജോൺ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ട് ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞരുന്നില്ല. ഒന്നാം പകുതി 1-0 എന്ന സ്‌കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ 73 ആം മിനിറ്റിൽ ടോട്ടൻഹാം ആദ്യ ഗോൾ നേടി.ടാൻഗു എന്ടോബലെ ആണ് ആദ്യ ഗോൾ നേടിയത്. ടോട്ടൻഹാമിന് വേണ്ടി ടാൻഗു എന്ടോമ്പലേ അരങ്ങേറ്റം കുറിച്ച മത്സരമായിരുന്ന ഇന്നലെ നടന്നത്. അരങ്ങേറ്റ മൽസരത്തിൽ തന്നെ താരം ടീമിന് വേണ്ടി ഗോൾ നേടുകയും ചെയ്തു. പിന്നീട് അവസാന ഘട്ടത്തിൽ ഹാരി കെയ്ൻ ഇരട്ടഗോൾ നേടി നോർത്ത് ലണ്ടൻ ക്ലബിന് മൂന്ന് പോയിന്റ് നൽകി. 86,90 മിനിറ്റുകളിലാണ് ഹാരി രണ്ട് ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ഡ്രിബിളുകളും പാസുകളും നടത്തിയ എന്ടോമ്പലേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലിയോണിൽ നിന്ന് 53.8 മില്ല്യൺ ചിലവാക്കിയാണ് എന്ടോമ്പലേയെ ടീമിൽ എത്തിയത്.






































