ഇന്ത്യ – വിന്‍ഡീസ് രണ്ടാം അങ്കം ഇന്ന് നടക്കും
പോര്‍ട് ഓഫ് സ്പെയ്ന്‍: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ടി20യിൽ നേടിയ വിജയം ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടി20യിൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇന്ത്യക്ക് ഒരുപോലെ തിളങ്ങാൻ കഴിഞ്ഞിരുന്നു. എന്നാൽ ടി20യിൽ ഏറ്റ പരാജയം ഏകദിനത്തിലൂടെ വീട്ടാൻ ആകും വിൻഡീസ് ശ്രമിക്കുക. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
കേദാര്‍ ജാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവർ ഏകദിന ടീമിൽ ഉണ്ട്. ഇന്ത്യയുടെ നാലാം നമ്പറിൽ സ്രേയസ് അയ്യർ ആയിരിക്കും ബാറ്റിങിനിറങ്ങുക. ലോകകപ്പിലും ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച നാലാം നമ്പറിൽ സ്രേയസ് ഇറങുമ്പോൾ ഇന്ത്യൻ ടീം പ്രതീക്ഷയിലാണ്. പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. ഗെയിലിന്റെ അവസാന ഏകദിന പരമ്പര ആണിത്. ഗെയിലിൻറെ മുന്നൂറാമത് ഏകദിന മത്സരമാണ് ഇന്ന് നടക്കുന്നത്.






































