Cricket legends Top News

“Mad Max”, അഥവാ അരവിന്ദാ ഡി സില്‍വ !!

August 11, 2019

“Mad Max”, അഥവാ അരവിന്ദാ ഡി സില്‍വ !!

ഇമ്രാൻ ഖാൻറെ ഓവറിൽ ഹുക്ക് ചെയ്തു തന്റെ ആദ്യ ഇന്റർനാഷണൽ സെഞ്ച്വറിയിൽ എത്തണമെങ്കിൽ തീർച്ചയായും നല്ല മനശ്ശക്തിയും നാടകീയരംഗങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവും ആവിശ്യമാണ്, ഇതു രണ്ടും കൈവശമുള്ള ആളായിരുന്നു ശ്രീലങ്കയുടെ അരവിന്ദ ഡി സിൽവ.

തന്റെ കരിയറിനു വേണ്ടി മെനഞ്ഞെടുത്ത ഒരു ഇന്നിംഗ്സായിരുന്നു അത്, അതുപോലെ തന്നെ തന്റെ മധ്യനിരയിലെ സ്ഥാനം സിമന്റ് ഇട്ടു ഉറപ്പിക്കാനും അതുകൊണ്ടു കഴിഞ്ഞു . വാസിം അക്രം, അബ്ദുൽ ഖാദിർ, എന്നിവർ മുഖ്യകഥാപാത്രങ്ങൾ ആയ പ്രബലമായാ പാകിസ്താനുമായുള്ള ടെസ്റ്റ് സീരിയസിലെ (1985 -86 ) ആദ്യ ടെസ്റ്റിൽ ഫൈസലാബാദിൽ അരവിന്ദ ഡി സിൽവ നമ്മളെ കാണിച്ചു തന്നത് ക്ഷമയും ആത്മനിയന്ത്രണതോട് കൂടിയ ഷോട്ട് സെലക്ഷനും കൊണ്ട് നമ്മുക്ക് എന്ത് നേടാനാകുമെന്നായിരിന്നു. ആ സീരിയസിൽ അവസാന മത്സരത്തിലും സെഞ്ച്വറി നേടി ആദ്യ സെഞ്ച്വറി വെറും ഭാഗ്യത്തിൽ അധിഷ്ഠിത അല്ലായിരുന്നു എന്ന് കാണിച്ചു തരുകയും ചെയ്തു. സാങ്കേതികതികവിൽ മികച്ചു നിൽക്കുന്ന ഈ രണ്ടു സെഞ്ചുറികളായിരുന്നു അരവിന്ദയുടെ മഹനീയമായാ കരിയറിന്റെ തുടക്കം.

1996 ൽ നടന്ന വിൽസ് ലോകകപ്പ് ഫൈനൽ ലാഹോറിൽ അചഞ്ചലമായ ഓസ്‌ട്രേലിയൻ ടീമിനെ തോൽപ്പിച്ചു ഈ ദ്വീപുകർക്കു ഇന്റർനാഷണൽ ക്രിക്കറ്റിലെ അപൂർവ നിമിഷങ്ങൾ നമ്മാനിച്ച അരവിന്ദയുടെ ഇന്നിംഗ്സ് യാദൃശ്ചികമായിരുന്നില്ല. തന്റെ കഴിവുകളെ പുറത്തെടുത്ത ഒരു മികച്ച ഇന്നിംഗ്സ് ആയിരുന്നു അത് 124 ബോളുകൾ നേരിട്ട് 13 ഫോറുകളുടെ സഹായത്തോടെ പുറത്താകാതെ നേടിയ 107 റൺസ് തന്റെ സുഹൃത്തും ക്യാപ്റ്റനുമായ രണതുംഗ മൊത്തു ഒരു ചരിത്ര വിജയം ഉറപ്പിക്കാൻ കഴിഞ്ഞു. അതിന് മുൻപ് 1975 ൽ ക്ലൈവ് ലോയ്ഡീന് മാത്രമായിരുന്നു ഫൈനലിലെ സെഞ്ച്വറി സാധ്യമായിരുന്ന്നത്. ലോക ക്രിക്കറ്റിൽ ശ്രീലങ്കയുടെ സ്ഥാനത്തിലും ഈ ദ്വീപിലെ വരും തലമുറയിലെ ബാറ്റ്‌സ്ന്മാർക്കും, അങ്ങനെ രണ്ടു രീതിയിൽ നോക്കിയാലും
ഇതു ശരിക്കും ശ്രീലങ്കക്ക് ഒരു നിര്‍വചിനിയമായ നിമിഷമായിരുന്നു. ശ്രീലങ്ക ശിശുക്കൾ എന്നതിൽ ഉപരി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ‘വലിയ ശക്തി”യായി മാറുകയും ചെയ്തു.

പന്നരുവാജ് അരവിന്ദ ഡി സിൽവ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലായിരുന്നു ജനിച്ചത്,
ഇന്റർ സ്കൂൾ ക്രിക്കറ്റിൽ വലിയ നേട്ടങ്ങളോടുകൂടിയായിരുന്നു തുടക്കം. ബോളുകൾക്കായി കാത്തു നിന്ന ഈ 5 അടി മൂന്നര ഇഞ്ചുകാരൻ ജൂനിയർ തലത്തിൽ റൻസുകൾ വാരിക്കൂട്ടി. 1983 -84 കളിൽ ഓസ്‌ട്രേലിയക്ക് എതിരെയുള്ള u -19 ടീമിൽ തിരഞ്ഞെടുക്കപ്പെട്ട അരവിന്ദ 145 റൺസും 95 റൺസും നേടി തന്റെ ജോലിയിൽ സമര്ഥന്ന്നു തെളിയിച്ചു . ആ ചെറുപ്രായത്തിലേ സ്‌ഫോടനപരമായ കഴിവും ആത്മവിശ്വാസത്തോടെയും പ്രകടനങ്ങളും സ്വാഭാവികമായും 1984 ലെ ഇംഗ്ലണ്ട് ടൂറിലെ ടീമിൽ ഇടം നേടിക്കൊടുത്തു. അങ്ങനെ ലോർഡ്‌സിൽ വച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.

തന്റെ പത്തൊൻപതാം പിറന്നാളിന് മാസങ്ങൾക്കു മുൻപ് തന്റെ അതുവരെയുള്ള പ്രകടനങ്ങൾ മാറ്റിനിർത്തി അരവിന്ദയുടെ ബാറ്റിൽ നിന്നും ടോപ് എഡ്ജ് എടുത്ത ഒരു ബോൾ ഫൈൻ ലെഗിന് മുകളിലൂടെ സിക്സ് പോയി. അതു ഈ പയ്യനെ 46 റൺസ് എടുക്കാൻ സഹായിക്കുകയും ശ്രീലങ്കയെ 1984 85 ലെ വേൾഡ് സീരിയസിൽ ഓസ്ട്രേലിയക്കെതിരെ 227 റൺസ് ലക്ഷ്യം പിന്തുടർന്നു ഒരു മനോഹരമായ ജയത്തിലും എത്തിച്ചു. ഈ ജയം ശ്രീലങ്കൻ ക്രിക്കറ്റിൻറെ ഒരു നാഴികകല്ലായിരുന്നു . (ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ഏകദിന വിജയം).

തനതുശൈലിയിൽ ബാറ്റിംഗ് കാഴ്ച വെച്ച അരവിന്ദ, വമ്പൻ ബാറ്റ്സ്മാന്ഷിപ്പായ ഹാനിഫ് മൊഹമ്മദ്, സുനിൽ ഗാവസ്കർ അല്ലെങ്കിൽ സിദ്ധാത്ത് വെട്ടിമ്മൂനി എന്നിവരുടെ ക്ലാസിക് ശൈലിയോട് ഉപമിച്ചിരുന്നു. മികച്ച രീതിയിലുള്ള കണ്ണും -കൈയ്യുമായുള്ള ഏകോപനവും, സ്വാഭാവികമായ ടൈമിങ്ങും കൊണ്ട് ശരീരത്തിന് അകന്നു വരുന്ന ബോളുകളും അക്രോസ് ഡി ലൈനും അദ്ദേഹം നല്ലരീതിയിൽ കളിച്ചിരുന്നു. അതൊക്കെ കൊണ്ട് തന്നെയാകാം ആ കാലഘട്ടത്തിലെ കാഴ്ചകളിൽ അരവിന്ദ ഡി സിൽവ എന്ന ശ്രീലങ്കക്കാരൻ നിറഞ്ഞു നിൽക്കുന്നത്.

1989-90 കാലഘട്ടത്തിൽ ബ്രിസ്ബെയ്ണിൽ വച്ച് നേടിയ 167 റൺസ് ഇന്നിംഗ്സ്ന് ശ്രീലങ്കക്കാരൻ ഓസ്ട്രേലിയക്കെതിരെ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറി എന്നൊരു പ്രതേകതകൂടിയുണ്ടായിരുന്നു. ഒരു വർഷത്തിനു ശേഷം തന്റെ കഴിവുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ന്യൂസിലാൻഡിനു എതിരെ 267 റൺസിന്റെ മാരത്തോൺ ഇന്നിംഗ്സ്.

അരവിന്ദയുടെ ക്യാപ്റ്റൻസി കാലാവധിയിൽ ശ്രീലങ്കയുടെ വിജയത്തിലേക്ക് കാര്യമായ സംഭാവനകൾ ഒന്നുംതന്നെ ഇല്ലായിരുന്നു. ഒരു ഫലപ്രദമായ ഒരു ബൗളിംഗ് യൂണിറ്റിന്റെ അഭാവം വളരെ പ്രകടമായിരുന്നു. 1991 ലെ ഇംഗ്ലണ്ട് ടൂർ, 1991-92 പാക്കിസ്ഥാൻ ടൂർ, 1992 ലോകകപ്പ് ഇവ എല്ലാത്തിന്റെയും അവസാനം ശോകമായിരുന്നു. മാന്യനായ ക്രിക്കറ്റെർ എന്നതിൽ ഉപരി ക്യാപ്റ്റൻസിയുടെ ആധുനിക സമ്മർദങ്ങളുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1992 -93 ലെ ഓസ്‌ട്രേലിയക്കു എതിരായ ഹോം സീരിയസിനു ശേഷം രണതുംഗയെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചു തന്റെ നാലാം സ്ഥാനത് നിലയുറപ്പിച്ചു.

1995 ൽ ന്യൂസിലാൻഡിനെതിരെ നൈപ്പറിൽ നേടിയ ശ്രീലങ്കൻ ടീമിന്റെ ഭാവി തന്നെ മാറ്റി മറിച്ചു. അത് അവരുടെ ആദ്യ വിദേശ ടെസ്റ്റ് വിജയമായിരുന്നു. ശ്രീലങ്കൻ ടീമിന്റെ പരിശീലകനായി ഡേവ് വാട്മോറിനെ നിയമിക്കുകയും വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ പരിശീലനത്തിലും ഫീൽഡലിങ്ങിലും അതിന്റെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങുകയും ചെയ്തു. അത് അവരുടെ കളിക്ക് ഒരു പ്രൊഫഷണൽ ലുക്ക് നൽകി. അതിനു ശേഷം പാകിസ്താനെ അവരുടെ തട്ടകത്തിൽ വെച്ച് ഏകദിനത്തിലും ടെസ്റ്റ്ലും തോൽപ്പിച്ചു, 402 മിനിറ്റുകൾ കഠിനമായി അദ്ധ്വാനിച്ചു നേടിയ 102 റൺസ് ശ്രീലങ്കയെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര വിജയിക്കാൻ സഹായിച്ചു.

1996 ലോകകപ്പിലെ വിജയം അരവിന്ദയടക്കം എല്ലാ ശ്രീലങ്കൻ താരങ്ങളുടെയും ജീവിതം മാറ്റിമറിച്ചു. ആകാശത്തോളം ഉയർന്ന ആത്മവിശ്വാസവും സ്വയം തിരിച്ചറിവും അവരെ പുതിയ പുതിയ ഉയരങ്ങൾ നേടാൻ പ്രേരിപ്പിച്ചു.

വിജയിക്കാൻ വിജയിച്ചവർ, 1996 അവസാനത്തിൽ അരവിന്ദയുടെ 64 ബോളിൽ 75 റൺസ് എന്ന പ്രകടനത്തിന്റെ സഹായത്തോടെ സിങ്ങർ വേൾഡ് സീരീയസിൽ ഫൈനലിൽ ഓസ്‌ട്രേലിയെ തോൽപ്പിച്ചു. ഷാർജയിലെ സിംഗർ-അകായ് കപ്പിന്റെ ഫൈനലിൽ പാകിസ്താനെതിരെ നേടിയ 87 റൺസ് അങ്ങനെ അരവിന്ദ തുടരെ തുടരെ 90+ സ്ട്രൈക്ക് റേറ്റിൽ റൺസ് നേടാൻ തുടങ്ങി അത് ശ്രീലങ്കയുടെ നിലവാരമുയർത്തി 300 നു മുകളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി

1997 കൊളംബോയിൽ നടന്ന പെപ്സി ഏഷ്യ കപ്പിൽ ഇന്ത്യയെ തോൽപ്പിച്ചു. 1997 അവസാനം വാസിം – വാക്വർ അടങ്ങുന്ന ബൗളിംഗ് നിരയെ തകർത്തു 90 ബോളിൽ 102 റൺസ് തന്റെ ബാറ്റിംഗ് കഴിവുകളും റൺസ് ചെയിസിലുള്ള മികവുകളും വ്യക്തമാക്കുന്നതായിരുന്നു .,..#vimalT

തുടർച്ചയായി 1996 ലും 1997 ലും തുടർച്ചയായി 1188 & 1212 എന്നിങ്ങനെ റൺസുകൾ നേടി ആകർഷകമായ ബാറ്റിംഗ് കാഴ്ചവെച്ചു. ശ്രീലങ്കയുടെ നല്ല കാലത്തിനു ഡാവൻ വാട്മോറിനു ശേഷം നന്ദി പറയേണ്ടത് അരവിന്ദയുടെ സ്ഥിരതയാർന്ന പ്രകടനങ്ങളോടാണ്. 1996 ലോകകപ്പിലെ സെമിയിൽ ജയസൂര്യയും കാലുവിതരണയും ആദ്യതന്നെ പുറത്തായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ആർക്കാണ് മറക്കാൻ കഴിയുക.

ശ്രീലങ്കയുടെ മികച്ച പ്രകടനങ്ങൾ 1998 എമിറെസ് ട്രോഫി വരെയേ നീണ്ടുനിന്നൊള്ളൂ, പിന്നീടുള്ള ചാമ്പ്യൻസ് ട്രോഫി, 1999 ലോകകപ്പ് എന്നിവ വളരെ മോശം പ്രകടനമായിരുന്നു. 2003 ലോകകപ്പിലെ സെമിയിൽ ഓസ്‌ട്രേലിയൻ ടീമിന് എതിരെ റൺഔട് ആയി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയായിരുന്നു

കളിച്ച അത്രയും നാൾ ഒരു റെക്കോർഡ് ബ്രേക്കർ ആയിട്ടായിരുന്നു ശ്രീലങ്കക്ക് വേണ്ടി കളിച്ചിരുന്നത്.

1975 ലോകകപ്പ് മുതൽ അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റിൽ കളിയ്ക്കാൻ തുടങ്ങിയ ശ്രീലങ്കക്ക് അവരുടെ ഏഷ്യൻ എതിരാളികളായ ഇന്ത്യക്കും പാകിസ്താനും ഒപ്പം സ്ഥാനം കിട്ടാൻ കാരണം സിദ്ധാത്ത് വെട്ടിമുനി, ദുലീപ് മെൻഡിസ്, റോയ് ഡയസ്, അർജുന രണതുംഗ, അരവിന്ദ ഡി സിൽവ, അസ്കാങ്ക ഗുരുസിൻഹ എന്നിവരുടെ പ്രതിബദ്ധതയും ധീരതയും. ജയസൂര്യ, മഹേല ജയവർധനെ, കുമാർ സംഗക്കാര, ദിൽഷൻ എന്നിവരുടെ മികച്ച പ്രകടനവുമാണ്…

എഴുതിയത് – വിമൽ താഴെത്തുവിട്ടിൽ

Leave a comment