ലിവർപൂൾ ഗോള്‍ കീപ്പര്‍ അലിസണിന് 8 ആഴ്ച്ചയോളം വിശ്രമം വേണമെന്ന് മെഡിക്കൽ റിപ്പോർട്ട്
2019 -20 പ്രീമിയർ ലീഗ് സീസണിന് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ ജയവും, കനത്ത തിരിച്ചടിയുമാണ് ലിവർപൂളിന് കിട്ടിയത്. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ ഗോള്‍ കീപ്പര്‍ അലിസണ്‍ 8 ആഴ്ച്ചയോളം വിശ്രമം വേണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
ഇന്ന് നടന്ന ആദ്യ മൽസരത്തിൻറെ ആദ്യ പകുതിയിൽ ആണ് അലിസണിന് പരിക്ക് പറ്റിയത്. പരിക്കിനെതുടർന്ന് അലിസൺ കളം വിടേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അലിസൺ. ഗോള്‍കിക്ക് എടുക്കുന്നതിനിടെ ആയിരുന്നു താരത്തിന് പരിക്ക് പറ്റിയത്.നോർവിച് സിറ്റിയെ ആണ് ലിവർപൂൾ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം.






































