Editorial Foot Ball Top News

റോയ് കീൻ- ഒരു വീരഗാഥ  

August 10, 2019

author:

റോയ് കീൻ- ഒരു വീരഗാഥ  

 

പ്രകോപനകാരി, ധിക്കാരി, നരി, പുലി, ഇടിയൻ, കടുവ റോയ് കീൻ എന്നാൽ ഒട്ടുമിക്ക പുതുതലമുറയ്ക്കും ഇതാണ്. ഒറ്റയാനോട് ലിഫ്റ്റ് ചോദിക്കുന്ന സീനാണ് റോയ് കീനിന്റെ അടുത്ത പന്ത് കൊണ്ട് പോകുന്നത്. പാട്രിസ് വിയെറയും ആൽഫ് ഇങ്ക് ഹാളന്റും അത് നന്നായി അറിഞ്ഞതാണ്. എന്നാൽ അതുമാത്രമായിരുന്നോ റോയ് കീൻ എന്ന ഐറിഷ് ഫുട്ബോളർ. അല്ല, നേതാവായിരുന്നു യോദ്ധാവായിരുന്നു ജേതാവായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിജയം വരിച്ച ക്യാപ്റ്റനായിരുന്നു റോയ് മൗറിസ് കീൻ.

 

ഒമ്പതാം വയസ്സിൽ ഒരു അമച്വർ ഗുസ്തിക്കാരൻ ആയിട്ടാണ് റോയി കീനിൻറെ അരങ്ങേറ്റം. പിടിച്ച് എല്ലാ ഗുസ്തിയും ജയിച്ച പയ്യൻ പതിയെപ്പതിയെ തൻറെ കഴിവ് ഫുട്ബോളിൽ പ്രകടിപ്പിക്കുകയായിരുന്നു. അയർലൻഡ് ലോക്കൽ ക്ലബ്ബുകളിൽ കളി തുടങ്ങി ഒരു സെമി പ്രൊഫഷണൽ ആയി തുടരുമ്പോഴാണ് പതിനെട്ടാം വയസ്സിൽ ഇംഗ്ലണ്ടിൽ നിന്ന് വരുന്നത്, നോട്ടിങ്ഹാം ഫോറസ്റ്റ്ലേക്ക്. വിഖ്യാത കോച്ച് ബ്രെയിൻ ക്ലൗഫിന്റെ കീഴിൽ റോയ് കീൻ ഫുട്ബോൾ മിഡ്ഫീൽഡിലെ ചട്ടം പഴുത്തു വന്നു. എന്നാൽ അപ്പോഴും ജന്മസിദ്ധമായ ഇടിയൻ സ്വഭാവത്തിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. നോട്ടിംഗ് ഹാമിലെ മൂന്ന് കൊല്ലം കൊണ്ട് പ്രീമിയർലീഗിലെ വമ്പന്മാരുടെ നോട്ടപ്പുള്ളിയായി കീൻ. എന്നാൽ അദ്ദേഹം നോട്ടിങ്ഹാം ഫോറസ്റ്റിൽ സന്തുഷ്ടനായിരുന്നു1992 93 സീസൺ അവസാനം ക്ലബ് ഒന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടൂ, റോയി കീനിൻറെ കോൺട്രാക്ടിൽഇൻ ആൻ ഇവൻറ് ഓഫ് റലഗേഷൻ എന്ന ക്ലോസ് വെച്ചിരുന്നു“. ടീം തരം താഴ്ത്തപ്പെട്ടാൽ കീനിന് ക്ലബ്ബ് മാറാം. തക്കം പാർത്തിരുന്ന യൂറോപ്പിലെ വമ്പന്മാർ കീനിനായി വലവിരിച്ചു. ബ്ലാക്ക്ബൺ റോവർസ് എന്ന അന്നത്തെ കരുത്തുറ്റ ക്ലബ് കീനിനെ സൈൻ ചെയ്യുന്നതിന് വക്കോളമെത്തി. എന്നിരുന്നാലും പേപ്പർ വർക്കിലെ ചില തെറ്റുകൾ കൊണ്ട് അവർ സുവർണാവസരം പാഴാക്കി. നറുക്കു വീണത് സർ അലക്സ് ഫെർഗൂസനും മാഞ്ചസ്റ്റർ യുണൈറ്റഡിനും. 1993 അന്നത്തെ ബ്രിട്ടീഷ് റെക്കോർഡ് തുകയായ 3.75 മില്യൺ പൗണ്ടിന് അവർ കീനിനെ സ്വന്തമാക്കി. ഒരു യുഗപ്പിറവി.

            റോയ് കീൻ vs പാട്രിസ് വിയെറ

മഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യത്തെ സീസണിൽ മിഡ്ഫീൽഡിൽ തൻറെ സ്ഥാനത്തിനായി സാക്ഷാൽ ബ്രയൻ റോബ്സൺ പോൾ ഇൻസ് എന്നിവരോട് പടവെട്ട് വേണ്ടിവന്നു കീനിന്. എന്നാൽ പ്രായം തളർത്തിയ പോരാളിയായി ബ്രയൻ റോബ്സൺ. അതിനാൽ തന്നെ അടുത്ത സീസൺ മുതൽ തന്നെ തന്റെതായ് ഒരു സ്ഥാനം യുണൈറ്റഡ് നിരയിൽ ഉറപ്പിക്കാൻ കീനീനായി. 1995 ബ്ലാക്ക്ബൺ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയപ്പോൾ സർ അലക്സ് തന്റെ ടീമിൽ ഒരു മാരക അഴിച്ചുപണി നടത്തി. അവസരത്തിൽ പഴയ പല കളിക്കാരും പുറത്തുപോവുകയും  ഡേവിഡ് ബെക്കാം പോൾ സ്കോൾസ് മുതലായ യുണൈറ്റഡ് അക്കാഡമി ഉൽപ്പന്നങ്ങൾ ഫസ്റ്റ് ഇലവനിൽ കടന്നുവന്നു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വവും ആയി റോയി കിനും നിലനിന്നു. 1997 എറിക്ക് കഡോണ് തൻറെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചപ്പോൾ മഞ്ചസ്റ്റർ യുണൈറ്റഡ് നയിക്കാനുള്ള ആം ബാൻഡ് റോയ് ടീമിൻറെ ബൈസെപ്സിൽ വന്നുചേർന്നു ഒരു ഐതിഹാസിക യാത്രയുടെ തുടക്കമായിരുന്നു അത്

 

തുടക്കത്തിൽ യാത്രയ്ക്ക് കുറച്ച് കല്ലുകടി ഉണ്ടായിരുന്നു. റോയി കീൻ ക്യാപ്റ്റനായി 9 മത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. അടുത്ത മത്സരം  ലീഡ്സ് യുണൈറ്റഡിനെതിരെ ആയിരുന്നു. മത്സരത്തിൽ കീൻ നന്നായി സ്വാധീനം ചെലുത്തി. എങ്കിലും മഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയിലേക്ക് ആയിരുന്നു യാത്ര. കളി തീരാൻ പത്തുമിനിറ്റ് ഉള്ളപ്പോൾ യുണൈറ്റഡിന്റെ ഒരു ആക്രമണത്തിൽ പന്ത് കീനിനെ ലക്ഷ്യമാക്കി വന്നു. എന്നിരുന്നാലും പന്ത് കീനിന് എത്തിപ്പിടിക്കാൻ ആവുന്നതിലും അപ്പുറം ആയിരുന്നു. പന്തിനായി കുതിച്ച ആൽഫ് ഇങ്ക് ഹാളന്റിനെ കീൻ ഫൗൾ ചെയ്ത് വീഴ്ത്തി. ഫൗൾ ചെയ്തത് കീൻ ആണെങ്കിലും പണി കിട്ടിയത് കീനിന് തന്നെയായിരുന്നു. ചാടിയെഴുന്നേറ്റ് ഹാളന്റ് കീനിനെ അടുത്തുചെന്ന് ചീത്ത പറയുകയും ചെയ്തു. എന്നാൽ അന്നേരം ആരുമറിഞ്ഞില്ല ഒരു ക്രൂസൈറ്റ് ലിഗ്മെൻറ് ഇഞ്ചുറി ആയിരുന്നു കീനിന് എന്ന്. പരിക്ക് കീനിന്റെ ഒരു വർഷം കളഞ്ഞു. എന്നാൽ റോയ് കീൻ തിരിച്ചുവന്നു. 7 പ്രീമിയർലീഗ് കിരീടങ്ങൾ, 4 എഫ്എ കപ്പ്, 4 കമ്മ്യൂണിറ്റി ഷീൽഡ്, ഒരു ഇൻഡർ കോണ്ടിനന്റൽ കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ്, റോയ് കീൻ എന്ന ക്യാപ്റ്റന്റെ സമ്പാദ്യങ്ങൾ ആണ് ഇവയെല്ലാം. 2000 ഫുട്ബോളർ ഓഫ് ഇയർ പുരസ്കാരവും പ്ലെയർസ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും കീനിനെ തേടിയെത്തി. 2004 ഇംഗ്ലീഷ് ഫുട്ബോൾ ഹോൾ ഓഫ് ഫെയിമിലും അദ്ദേഹം അംഗമായി.

     റോയ് കീൻ vs ആൽഫ് ഇങ്ക് ഹാളന്റ്

ഇത്രയേറെ വിജയിച്ച ഒരു ക്യാപ്റ്റൻ ആയിരുന്നിട്ടും  ക്ഷിപ്രകോപം കീനിന് വിനയായിട്ടുണ്ട്. മകുടോദാഹരണം ആർസനൽ ഇതിഹാസം പാട്രിസ് വിയെറയും ആയുള്ള തുടർച്ചയായുള്ള ഇടികൾ തന്നെയാണ്. കളിക്കളത്തിലും കളത്തിനു പുറത്തും എന്തിന് സ്റ്റേഡിയം ടണലിൽ എവിടെവച്ച് വിയെറയും കീനും പരസ്പരം കണ്ടാൽ ഒരു ഉരസൽ ഉറപ്പാണ്. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ശത്രുത എന്നാണ് വിയെറകീൻ റൈവെൽറീ അറിയപ്പെടുന്നത്. എന്നാൽ 2001 മഞ്ചസ്റ്റർ ഡർബിയിൽ റോയ് കീനിന്റെ പ്രതികാരദാഹം എന്താണെന്ന് ലോകമറിഞ്ഞു. അന്ന് കീനിന്റെ ചവിട്ടു കൊണ്ട മുട്ട തകരാറിലായ താരം മറ്റാരുമല്ല 1997 ലീഡ്സ് യുണൈറ്റഡും ആയുള്ള മത്സരത്തിനിടയിൽ കീനിൻറെ പരിക്കിന് കാരണക്കാരനായ പാവം ആൽഫ് ഇങ്ക് ഹാളന്റ്.  323 കളികളിൽനിന്ന് 11 റെഡ് കാർഡുകൾ ഉണ്ട് മഞ്ചസ്റ്ററിൽ റോയി കീനിന്. ഇതെല്ലാം കൊണ്ട് റോയി കീൻ കളിക്കളത്തിലെ ഗുണ്ടയാണ് എന്ന് പലരും കരുതുന്നത്. എന്നാൽ അവർ അറിയുന്നില്ലമഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതാപം പൊക്കിപ്പിടിച്ച അതുപോലൊരു താരം ഒരുപാട് ക്ലബ്ബുകൾക്ക് അവകാശപ്പെടാനില്ല.

 

ഇന്നത്തെ പ്രീമിയർ ലീഗ് കാലഘട്ടത്തിൽ റോയ് കീനിനെ പോലെ ഒരു താരത്തിന് വലിയ പ്രസക്തി ഉണ്ടോ എന്നറിയില്ല. ആർസനലിന്റെ ഗ്രാനറ്റ് ഷാഖ അത്ലറ്റികോ മാഡ്രിഡിന്റെ കോക്കേ ബാർസലോണയുടെ അർടൂറോ വിടാൽ ഇൻറർ മിലാന്റെ റാഡ്ജ നൈന്ഗോളൻ തുടങ്ങിയവർ അച്ചിൽ വാർത്ത കളിക്കാരാണ്. എന്നാൽ ഫിസിക്കൽ ഗെയിമിന്റെ അവശ്യഘട്ടങ്ങളിൽ മാത്രമേ ഇന്നു നമ്മൾ അവരിൽ നിന്ന് പോലും അത്തരം നീക്കങ്ങൾ കാണുന്നുള്ളൂ. പക്ഷേ റോയ് കീൻ അങ്ങനെ ആയിരുന്നില്ല. അയാൾക്ക് ഫുട്ബോൾ ഗ്രൗണ്ട് ഒരു യുദ്ധക്കളം ആയിരുന്നു. അയാൾ ഒരു പട്ടാള ജനറലും. ഹാപ്പി ബർത്ത് ഡേ റോയ് കീൻ.

Leave a comment