സുരേഷ് റെയ്‌ന ആംസ്റ്റർഡാമിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ആംസ്റ്റർഡാമിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. 32 കാരനായ ഇടത് കൈയ്യന് കഴിഞ്ഞ സീസൺ മുതൽ കാൽമുട്ടിന് പ്രശ്‌നമുണ്ടായിരുന്നു. വിജയകരമായി കഴിഞ്ഞതായി ബിസിസിഐ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തിന് ആറ് ആഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ റെയ്നയ്ക്ക് നിരവധി മത്സരങ്ങൾ നഷ്ട്ടമാകും.
ഐപിഎല്ലിനു ശേഷം മുട്ടുവേദനയെ തുടര്‍ന്ന് റെയ്‌ന ഒരു മത്സരം പോലും കളിച്ചിട്ടില്ല. ചെന്നൈ സൂപ്പർകിങ്‌സ് താരമാണ് റെയ്‌ന. കഴിഞ്ഞ സീസണിൽ നല്ല രീതിയിൽ തിളങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ടി 20 അന്താരാഷ്ട്ര മത്സരങ്ങളും റെയ്ന ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2018 ജൂലൈയിലാണ് അദ്ദേഹം അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
.






































