Cricket Top News

ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

August 10, 2019

author:

ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ആഗസ്ത് 22-ന് ആരംഭിക്കുന്ന ഇന്ത്യ വെസ്റ്റിൻഡീസ്‌ ടെസ്റ്റ് പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രണ്ട് ടെസ്റ്റ് മത്സങ്ങൾ ആണ് ഉള്ളത്. ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് ടീമുകളുടെയും ആദ്യ മത്സരമാണ് 22-ന് ആരംഭിക്കുന്നത്. 13 അംഗ ടീമിൽ രണ്ട് പുതുമുഖങ്ങൾ ഉണ്ട്. ഇന്ത്യ വിൻഡീസ് ഏകദിന മത്സരങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

റഖീംകോണ്‍ വാള്‍, ഷമാര്‍ ബ്രുക്സ് എന്നീ താരങ്ങളാണ് ടീമിലെ പുതുമുഖങ്ങൾ. ഡാരന്‍ ബ്രാവോ, ഷായ് ഹോപ്പ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീമിലെ സ്പിന്നർമാർ റോസ്റ്റണ്‍ ചേസും, റഖീം കോണ്‍ വാളും ആണ്. ഇന്ത്യ-വിൻഡീസ് ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആഗസ്റ് 22-നും, 30-നുമാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. ജേസണ്‍ ഹോള്‍ഡര്‍ ആണ് ടീമിന്റെ ക്യാപ്റ്റൻ.

വിൻഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, ഷിം റോണ്‍ ഹെറ്റ്മെയര്‍, ജോണ്‍ കാമ്ബെല്‍, റഖീം കോണ്‍വാള്‍, ക്രെയിഗ് ബ്രാത്ത് വൈറ്റ്, ഡാരന്‍ ബ്രാവോ, ഷമര്‍ ബ്രുക്സ്, ഷാനോണ്‍ ഗബ്രിയേല്‍, കെമര്‍ റോച്ച്‌, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, ഷെയിന്‍ ഡൗറിച്ച്‌.

Leave a comment