മുഹമ്മദ് ബാബർ അസം – ക്രിക്കറ്റ് എന്ന ലോകം കീഴടക്കാൻ വന്നവൻ
“തൊട്ടാൽ തീ പാറുന്ന രണ്ടു ജന്മങ്ങൾ സമകാലിക ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിക്കുന്ന ഇ അവസരത്തിൽ ,ടെസ്റ്റിൽ സ്റ്റീവൻ സ്മിത്ത് എന്ന അച്ചു തണ്ടു കേന്ദ്രമാക്കി ഓസ്‌ട്രേലിയൻ കുതിപ്പിൽ ,ഏകദിനത്തിൽ “തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ കോലിയുടെ റൻസിനോടുള്ള ഒടുങ്ങാത്ത അഭിനിവേശത്തിനു മുന്നിൽ… തെല്ലൊട്ടും പതറാതെ നെഞ്ചും വിരിച്ചു ഒരു ചെറുപ്പക്കാരൻ !!….ഇന്നിന്റെ ക്രിക്കറ്റ് ഏറ്റവും ആവേശമാക്കിയ കുട്ടി ക്രിക്കറ്റ എന്ന ഫോര്മാറ്റിലേക്കു എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു ഒന്നാമൻ ആയവൻ …..കളിക്കളത്തിലെ തികഞ്ഞ മാന്യൻ ….എനിക്ക് തോന്നുന്നില്ല ലോകത്തു ഒരു ജനതയ്ക്കും ഇ ഒരു കളിക്കാരനോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ ,വെറുപ്പിന്റെ ചെറുകണിക പോലും കാണിക്കാൻ പറ്റുമെന്ന് …..ഇനി അൽപ്പം ബാബർ വിശേഷങ്ങളിലേക്ക് കടക്കാം …..
ജനനം 1994 ലാഹോറിൽ അസം സിദ്ദിഖിയുടെയും ,ഹുമ സിദ്ദിഖിയുടെയും മകൻ ആയി ഒക്ടോബർ 15 നു …..തിരിച്ചറിവിന്റെ പാതയിൽ ബാല്യം ക്രിക്കറ്റിനു വേണ്ടി വഴി തിരിച്ചു വിടുന്നു …..കൂട്ടിനു അച്ഛന്റെ പെങ്ങളുടെ മക്കളും …..അതെ ..കമ്രാൻ അക്മൽ ,ഉമർ അക്മൽ ,അദ്നാൻ അക്മൽ …(പിൽക്കാലത്തു മൂന്നു പേരും പാകിസ്ഥാൻ ടീമിന്റെ കളിക്കാർ ആയി )..ബാബർ അസം എന്ന കളിക്കാരന്റെ ഇന്നുള്ള ഇ വളർച്ചയിൽ അങ്ങോളം ഇങ്ങോളം താങ്ങും തണലും ആയതു കസിൻ ബ്രദർ കൂടെ ആയ മൂത്ത സഹോദരൻ കമ്രാൻ ആണെന്ന് പല വേദികളിലും ബാബർ തുറന്നു പറഞ്ഞിട്ടുണ്ട് ……
ബാബർ എന്ന താരത്തെ പുറം ലോകം അറിയുന്നതിന് 2012 അണ്ടർ 19 വേൾഡ് കപ്പിൽ ,തുടക്കം തന്നെ ടീമിന്റെ നായകൻ ആയിട്ട് ,…ഒരു കളിക്കാരനെ സംബന്ധുച്ചിടത്തോളം ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ടൂർണമെന്റിൽ തുടക്കാരന്ടെ പതർച്ച ഇല്ലാതെ തന്നെ ബാറ്റ് ചെയ്യാൻ ബാബറിന് കഴിഞ്ഞു എന്ന് വേണേൽ പറയാം ,കാരണം ആ വേൾഡ് കപ്പിൽ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ബാബർ ആയിരുന്നു …..ടീം എന്ന നിലയിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനവും ….
തുടർന്നുള്ള കുറച്ചു വർഷങ്ങൾ കയ്യും ,മെയ്യും മറന്നുള്ള ആഭ്യന്തര ക്രിക്കറ്റിലെ മത്സരയളവും ,പരിശീലനവും ബാബർ എന്ന കളിക്കാരനെ ഒരു അന്താരാഷ്ട്ര മത്സരത്തിന് അരങ്ങേറ്റം കുറിക്കാൻ പ്രാപ്തൻ ആക്കുന്നു …..
അരങ്ങേറ്റം സ്വാപ്നതുല്യം ..2015 മെയ് 31 ഹരാരെയിൽ വെച്ച് നടന്ന ഏകദിന മത്സരത്തിൽ സിംബാബ്വേക്കു എതിരായ മത്സരത്തിൽ ….അരങ്ങേറ്റ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടിയ ബാബർ ഭാവി പ്രദീക്ഷകളെ വാനോളം ഉയർത്തി എങ്കിലും തൊട്ടടുത്ത രണ്ടു മല്സരങ്ങളിൽ തീരെ നിറം മങ്ങുകയാണുണ്ടായത് …..തുടർന്ന് സിംബാബ്‌വെയുടെ യു .എ .ഇ പര്യടത്തിനുള്ള പാക്കിസ്ഥാൻ ടീമിൽ ഉൾപ്പെടുകയും ഒരു മത്സരം പോലും കളിക്കാതെ റിസേർവ് ബെഞ്ചിൽ സ്ഥാനം പിടിക്കുകയും ചെയ്തു ……
പക്ഷെ ബാബർ എന്ന കളിക്കാരന്റെ ജനനം വിളിച്ചോതും രീതിയിലുള്ള പ്രകടനം കൊണ്ട് സമ്പുഷ്ടമായ 2016 പാകിസ്താന്റെ ന്യൂസില്ണ്ട് പര്യടനം ….
ആദ്യ ഏകദിന മത്സരം തന്നെ പാകിസ്ഥാൻ ദയനീയമായി തോറ്റു എങ്കിലും ബാബർ എന്ന കളിക്കാരന്റെ കരിയറിൽ തന്നെ മാറ്റങ്ങളുടെ തുടക്കം ആയിരുന്നു അത് ..ആദ്യ മത്സരത്തിൽ നേടിയ 71 പന്തിൽ 7 ബൗൻഡറിയോടു കൂടെ നേടിയ 62 റൺസ് …..രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു എങ്കിലും ,മൂന്നാം ഏകദിനവും ബാബർ തന്ടെ പേരിലാക്കി 77 പന്തിൽ 82 റൺസ് അതിൽ 6 ബൗൻഡറിയും ,ഒരു സിക്‌സും ഉൾപ്പെട്ടിരുന്നു …..മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര അവസാനിക്കുമ്പോൾ രണ്ടു കളിയിൽ നിന്ന് ബാബർ വാരികൂട്ടിയതു 144 റൺസ് ….ബാറ്റിംഗ് ശരാശരി 72 .50
തുടർന്നുള്ള ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമിൽ സ്ഥാനം നില നിർത്തുന്നു ….ഒളിഞ്ഞും തെളിഞ്ഞും നിറം മങ്ങിയ ഒന്ന് രണ്ടു ഇന്നിംഗ്സ് കൊണ്ട് തൃപ്തി പെടേണ്ടി വരുകയും ചെയ്തു …..
ശെരിക്കും ബാബർ എന്ന കളിക്കാരന്റെ കേളിമികവ് ലോക ജനത കാണാൻ പോകുന്നതിനു മുന്നോടിയായുള്ള ഒരു ചെറിയ നിശബദ്ധത ആയിരുന്നു ആ ഇംഗ്ലണ്ട് ടൂർ എന്ന് വേണേൽ പറയാം ….കാരണം …..
തൊട്ടടുത്ത മാസം പാകിസ്താന്റെ ഹോം സീരീസ് മാച്ച് കളിക്കാൻ വേണ്ടി വരുന്ന വെസ്റ് ഇൻഡീസ് ടീം ശെരിക്കും ബാബർ എന്ന പുത്തൻ താരോദയത്തിന്ടെ ബാറ്റിന്റെ ചൂടറിഞ്ഞു …..ആദ്യ ഏകദിനത്തിൽ തന്നെ തന്ടെ കന്നി സെഞ്ചുറി നേടി ബാബർ, കളി വിലയിരുത്തലുകാരുടെ പ്രശംസക്ക് പാത്രമായി ….131 പന്തിൽ നേടിയ 121 റൺസ് ….കളിയിലെ കേമൻ അവാർഡും ആ മത്സരത്തിൽ ബാബറിന്റെ പേരിൽ …..രണ്ടാം ഏകദിനത്തിലും സ്വതസിദ്ധമായ ശൈലിയിൽ ബാറ്റു വീശിയ ബാബർ നേടിയെടുത്തത് 131 ബോളിൽ 126 റൺസ് ….തുടർച്ചയായി തന്ടെ രണ്ടാം സെഞ്ച്വറി, തന്ടെ രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ……പക്ഷെ അയാൾ അവിടെകൊണ്ടു നിർത്തിയില്ല ,മൂന്നാം ഏകദിനവും അയാൾ ബാറ്റു കൊണ്ട് തന്ടെ വരവ് അങ്ങനെ വെറുതേ പോകാൻ അല്ല എന്ന് ലോക ജനതയ്ക്കു മുന്നിൽ കാണിച്ചു കൊടുത്ത മറ്റൊരു മനോഹര ഇന്നിംഗ്സിലൂടെ ….അതെ തുടർച്ചയായി തന്ടെ മൂന്നാം സെഞ്ച്വറി ,106 പന്തിൽ നേടിയ 117 റൺസ് …ലോക ചരിത്രത്തിൽ ആദ്യം മൂന്നു മത്സരം മാത്രം ഉള്ള ഒരു ഏകദിന സീരിസിൽ 350+ സ്കോർ ചെയ്ത ഒരേ ഒരു കളിക്കാരൻ ….പാകിസ്ഥാൻ ടീം പറക്കുകയായിരുന്നു പിന്നീട് അങ്ങോട്ട് ബാബർ അസം എന്ന കളിക്കാരന്റെ ചിറകിലേറി ……
t20 ക്രിക്കറ്റിലെ വേഗതയേറിയ 1000 റൺസ് എന്ന നാഴിക കല്ല് സ്വന്തം പേരിലാക്കിയ ബാബർ അസം, t20 ക്രിക്കറ്റിലെ മുടി ചൂടാമന്നമാരുടെ പേരിന്റെ പട്ടികയിൽ ഒന്നാംസ്ഥാനത്തു തന്നെ തുടരുന്നു …2017 ഇൽ പാകിസ്താന് വേണ്ടി ഏകദിനത്തിലും ,t20 യിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാബറിന് “പാക്കിസ്ഥാൻ ക്രിക്കറ്റെർ ഓഫ് ദി ഇയർ “പുരസ്കാരവും തേടിയെത്തി ……
വെറും 33 മാച്ചിനുള്ളിൽ 7 അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ ബാറ്റ്സ്മാൻ ,ആദ്യ 25 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏക കളിക്കാരൻ (1325) , ഇന്റർനാഷണൽ t20 യിലെ വേഗതയേറിയ 1000 റൺസ് ,ഒരു വേൾഡ് കപ്പിൽ ഒരു പാകിസ്താനി ബാറ്സ്മാൻടെ ഏറ്റവും റൺസ് ,…അങ്ങനെ റെക്കോർഡുകൾ പലതും പഴം കഥയാക്കി ഇ ചെറുപ്രായത്തിൽ ബാബർ എന്ന കളിക്കാരൻ ….പാകിസ്താനി ക്രിക്കറ്റെർ എന്ന ലേബൽ വിട്ടു നല്ല കഴിവുള്ള ,ക്രിക്കറ്റിന്റെ മാന്യതയെ ലവലേശം പോലും ചോദ്യം ചെയ്യപ്പെടാത്ത തികഞ്ഞ മാന്യമായ വ്യക്തിത്വം ഉള്ള ഇ കളിക്കാരനെ എന്തോ …ഇഷ്ടമാണ് എല്ലാര്ക്കും …..ബാബർ …ഭാവിയുടെ വാഗ്ദാനം അല്ല ….. അയാൾ ഇന്നിന്റെ കളിക്കാരൻ ആണ് … അയാൾ ഇ
ലോകം വെട്ടിപിടിക്കുന്ന കാലം വിദൂരമല്ല ……✌️✌️
എഴുതിയത്
സനേഷ് ഗോവിന്ദ്