രണ്ടാം ആഷസ് ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ഓഗസ്റ്റ് 14-ന് ആരംഭിക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ശേഷം നിരവധി മാറ്റങ്ങളോടെയാണ് രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട് എത്തുന്നത്. ജോർഫർ അർച്ചറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അരങ്ങേറ്റ മൽസരമാണിത്. മൂന്ന് മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നര്‍ മൊയീന്‍ അലിയെ രണ്ടാം ടെസ്റ്റിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ വളരെ മോശം പ്രകടനമാണ് താരം നടത്തിയത്.
പരിക്കേറ്റ ആന്‍ഡേഴ്സണ് പകരമാണ് അർച്ചർ ടീമിൽ എത്തിയത്. പരിക്ക് മൂലം ഒല്ലി സ്റ്റോണും ടീമിൽ നിന്ന് ഒഴിവായി. മൊയീൻ അലിക്ക് പകരം ജാക്ക് ലീച്ചാണ് ടീമിൽ എത്തിയിരിക്കുന്നത്. ലോകകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനമാണ് അർച്ചർ നടത്തിയത്. അതെ പ്രകടനം ടെസ്റ്റിൽ നടത്താൻ കഴിയുമെന്നാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട് , ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, സാം കുറാൻ, ജോ ഡെൻലി, ജാക്ക് ലീച്ച്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്






































