കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലക സ്ഥാനം മൈക്ക് ഹെസന്‍ ഒഴിഞ്ഞു
ഐപിഎൽ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മൈക്ക് ഹെസന്‍ ഒഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ആണ് മൈക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ ആറാം സ്ഥാനത്താണ് പഞ്ചാബ് എത്തിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ കൂടെയുള്ള ഒരു വർഷം വളരെ മികച്ചതായിരുന്നു എന്നും പഞ്ചാബ് ഐപിഎൽ കിരീടം അടുത്ത് തന്നെ നേടുമെന്നും മൈക്ക് ഹെസന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
2012നും 2018നും ഇടയിൽ ന്യൂസിലന്‍ഡ് പരിശീലകനായിരുന്നു ഹെസന്‍. ബംഗ്ലാദേശ് ടീമിന്റെ പരിശീലകനായി ഹെസനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഹെസൻറെ കീഴിൽ 2015ൽ ന്യുസീലന്‍ഡ് ലോകകപ്പ് ഫൈനൽ വരെ എത്തിയിരുന്നു.






































