രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഹാഷിം അംല വിരമിച്ചു
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആഭ്യന്തരക്രിക്കറ്റില്‍ താരം തുടരും.ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ദക്ഷിണാഫ്രിക്കൻ താരമാണ് ആംല. ദക്ഷിണ ആഫ്രിക്കൻ ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യുന്ന അദ്ദേഹം ടീമിലെ പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു. 2004 നവംബറില്‍ ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആംല അരങ്ങേറ്റം കുറിച്ചത്. 2019 ലോകകപ്പ് മത്സരമാണ് അദ്ദേഹത്തിന്റെ അവസാന അന്തരാഷ്ട്ര മത്സരം. ഈ ലോകകപ്പിൽ ആംലക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
121 ടെസ്റ്റുകളും, 181 ഏകദിനങ്ങളും, 44 ടി20 മൽസരങ്ങളും ആംല ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 9282 റൺസാണ് താരം നേടിയിട്ടുള്ളത്. 311 റൺസാണ് അദ്ധേഹത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ. ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ഇതുവരെ ആംല മാത്രമാണ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ളത്. ടെസ്റ്റിൽ നിന്ന് 28 സെഞ്ചുറിയും, നാല് ഇരട്ട സെഞ്ചുറിയും നേടിയിട്ടുണ്ട്. 8113 റൺസാണ് ആംല ഏകദിനത്തിൽ നിന്ന് നേടിയിട്ടുള്ളത്. ഏകദിനത്തിലെ ഉയർന്ന സ്‌കോർ 159 ആണ്. ഏകദിനത്തില്‍ നിന്ന് 27 സെഞ്ചുറിയും അദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴിച്ചവെച്ച അമലയുടെ നീണ്ട പതിനഞ്ച് വർഷ ക്രിക്കറ്റ് ജീവിതത്തതിനാണ് ഇന്നലെ വിരാമമായത്.






































