‘മിസ്റ്റർ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ ടെസ്റ്റിനോട് വിടപറയുമ്പോൾ !!
ലോകക്രിക്കറ്റിൽ ക്രിക്കറ്റ് പ്രാന്തന്മാരെ ഫാസ്റ്റ് ബൗളേഴ്‌സിന്റെ ആരാധകർ ആക്കി മാറ്റുന്ന ഘടകം ,അവരുടെ ആക്ഷനും,അക്ക്യൂറസിയും ആയിരിക്കും.ഇതൊക്കെ കൊണ്ട് ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച വേഗതയുടെ രാജാവായിരുന്നു പ്രൊറ്റീസ് താരം “ഡെയ്ൽ വില്യം സ്റ്റെയ്ൻ” എന്ന മിസ്റ്റർ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്.കാണാൻ ഒരു ഹോളിവുഡ് പരിവേഷവും,പൂച്ചക്കണ്ണും,സിക്‌സ് പാക് സ്റ്റാമിനയും,അതിനൊത്ത പൊക്കവും ഉള്ള എലീഗെന്റ് റൈറ്റ് ആം ഫാസ്റ്റ് ബോളർ കൂടിയായിരുന്നു സ്റ്റെയ്ൻ.
ഒന്നാന്തരം ബൗളിംഗ് ആക്ഷന് ഉടമയായ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ്ങിൽ രാജാധി രാജാ ആയിരുന്നു.2008 മുതൽ 2014 വരെ ഉള്ള കാലഘട്ടത്തിൽ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിങ് ഒന്നാം സ്ഥാനം കാൽകീഴിൽ കൊണ്ട് നടന്ന അതുല്യ പ്രതിഭ.ഈ യുഗം അദ്ദേഹത്തിൻറെ ബൗളിംഗ് ഫോമിൻറെ
ഉതുങ്കശൃംഗത്തിലായിരുന്നു.ഏതാണ്ട് 2356 ദിവസമാണ് അദ്ദേഹം ടോപ്പ് ബൗളർ ആയി ഐസിസി റാങ്കിങ് അലങ്കരിച്ചത് എന്നത് ലോക റെക്കോർഡ് കൂടിയാണ്. അതിനാൽ സ്റ്റെയ്ൻറെ പ്രകടനവും സ്‌റ്റൈൻലെസ്സ് ആയിരുന്നു.സൗത്ത് ആഫ്രിക്ക പ്രൊഡ്യൂസ് ചെയ്‌ത ഫാസ്റ്റ് ബൗളേഴ്‌സിൽ ഏറ്റവും അപകടകാരിയും സ്റ്റൈലിഷും ആയ ബൗളറാണ് ഡെയ്ൽ സ്റ്റെയ്ൻ.
2004 ൽ നടന്ന ഇംഗ്ലീഷ് ടൂറിൽ സ്റ്റെയ്ൻ സൗത്ത് ആഫ്രിക്കക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.തൻറെ മൂർച്ചയേറിയ ഫാസ്റ്റ് ആൻഡ് സ്വിങ്ങിങ് ഡെലിവെറിയിലൂടെ ഇംഗ്ലീഷ് താരം മാർക്‌സ് ട്രെസ്കൊത്തികിനെ ബൗൾഡ് ചെയ്തു കൊണ്ടാണ് ഇന്റർനാഷണൽ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക് തുടക്കം കുറിക്കുന്നത്.എന്നാൽ 2007 മുതലാണ് സ്റ്റെയ്ൻ എന്ന പ്രതിഭയുടെ ഗോൾഡൻ ഇറ ക്രിക്കറ്റ് ലോകത്തു ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്.ഇന്ത്യയുടെ പ്രൊറ്റീസ് പര്യടനത്തിൽ വന്ന ഡിസൈഡർ ടെസ്റ്റ് മാച്ചിൽ സ്റ്റെയ്ൻ അഴിഞ്ഞാടി.19 റൺസ് ആവറേജിൽ ഇന്ത്യയുടെ ആറു വിക്കറ്റുകൾ പിഴുത് ടെസ്റ്റ് സീരീസ് സൗത്ത് ആഫ്രിക്കക് നേടി കൊടുത്തു.പിന്നീട് അങ്ങോട്ട് ലോകക്രിക്കറ്റിലെ എല്ലാ ബാറ്സ്മാന്മാരുടെയും പേടി സ്വപ്നമായിരുന്നു സ്റ്റെയ്ൻ.
സ്വിങ്ങും പേസും സമന്വയിപ്പിച് എറിയുന്ന സ്റ്റെയ്ൻറെ അളന്നു മുറിച്ച യോർക്കർ ക്രക്കിങ് പന്തുകളെ നേരിടുന്നത് ഏതൊരു ബാറ്സ്മാനും വെല്ലുവിളി ഉയർത്തിയിരുന്നു.പിച്ചിന്റെ ഗതി അനുസരിച് വെൽ ആക്കുററ്റഡ് ബൗൺസർസ് എറിഞ്ഞു ബാറ്സ്മാനെ വിഷമിപ്പിക്കാനും സ്റ്റെയ്ൻറെ കഴിവ് അപാരം ആണ്.ന്യൂ ബോളിൽ സ്വിങ് കണ്ടെത്തുന്നതിലുള്ള അനായാസത എടുത്തു പറയേണ്ടതാണ്.150 km വേഗതയിൽ സ്ഥിരമായി എറിയാൻ കഴിഞ്ഞിരുന്നു എന്നതും അദ്ദേഹത്തെ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ അപകടകരിയാക്കി.ബൗളിൻറെ ഷൈനിങ് കുറയുമ്പോൾ റിവേഴ്സ് സ്വിങ് കണ്ടെത്താനും സ്റ്റെയ്ൻ മിടുക്കനാണ്.ടെസ്റ്റിൽ വാലറ്റത് ക്രൂഷ്യൽ ബാറ്റിംഗ് സപ്പോർട് കൊടുക്കാനും ഉഷാറായിരുന്നു,ടെസ്റ്റിൽ രണ്ടു അർധ സെഞ്ചുറികളൂം നേടിയിട്ടുണ്ട്.
93 -ടെസ്റ്റ് മത്സരങ്ങളിൽ നിന്ന്, വെറും 22.95 ശരാശരിയോടെ 439 വിക്കറ്റുകളും,125 ഏകദിന മത്സരങ്ങളിൽ നിന്ന്,196 വിക്കറ്റുകളും സ്വായത്തമാക്കി.ടെസ്റ്റിൽ 26 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു.കൂടാതെ അഞ്ചു തവണ പത്തു വിക്കറ്റും നേടിയിരിക്കുന്നു.ടെസ്റ്റിൽ 51/7 ആണ് മികച്ച പ്രകടനം .44 ടി 20 കളിച്ച അദ്ദേഹം 61 വിക്കറ്റുകൾ നേടി.
കുറഞ്ഞത് 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ടെസ്റ്റ് ബൗളേഴ്‌സിൽ ഏറ്റവും കുറവ് ബൗളിംഗ് സ്ട്രൈക്ക് റേറ്റ് ഉള്ള താരം കൂടിയാണ് സ്റ്റെയ്ൻ.സൗത്ത് ആഫ്രിക്കക്കുവേണ്ടി ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റ് നേടിയതും ഇദ്ദേഹമാണ്.2007/08 വർഷത്തിൽ 16 ശരശരിയോടെ സ്വന്തമാക്കിയ 78 വിക്കറ്റുകൾ നേടിയതോടെ (2008 ൽ)
“ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ”എന്ന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.2013 ൽ വിസ്‌ഡൻ ലീഡിങ് വിക്കറ്റ് ടേക്കറും ,2014 ൽ വിസ്ഡൺ ക്രിക്കറ്റെർ ഓഫ് ദി ഇയർ എന്ന ബഹുമതിക്കും അർഹനായി.
പരുക്കുകൾ കൂടെ പിറപ്പിനെ പോലെ വെല്ലുവിളി ആയപ്പോൾ കരിയറിലെ നല്ല നാളുകൾ ഏതൊരു ഫാസ്റ്റ് ബൗളറെയും പോലെ അദ്ദ്ദേഹത്തിന് നഷ്ടമായി.ഫിറ്റ്നസ്സും പരുക്കും വേട്ടയാടിയില്ലെങ്കിൽ ഒരു പക്ഷേ ടെസ്റ്റ് കരിയറിൽ മറ്റേതൊരു പേസ് ബൗളർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിധം ലോക ക്രിക്കറ്റിൻറെ നെറുകയിൽ എത്തിച്ചേർന്നേനെ.ടെസ്റ്റ് ക്രിക്കറ്റിൽ എന്നെ പോലുള്ളവർ കൂടുതൽ ആസ്വദിച്ചിരുന്നത് സ്വിങ് ബൗളിങ്ങിന്റെ മനോഹാരിത തന്നെയാണ്.സ്റ്റെയ്ൻ കൂടി പടിയിറങ്ങുമ്പോൾ നഷ്ടം സൗത്ത്ആഫ്രിക്കൻ ടീമിന് മാത്രമല്ല ,ലോകക്രിക്കറ്റ് ആരാധകർക്കു കൂടിയാണ്.ബൗളിംഗ് ലോകത് വേഗതയുടെ രാജാവായി വിരാചിച്ച അങ്ങ് ടെസ്റ്റിൽ നിന്നും പടിയിറങ്ങുമ്പോൾ സങ്കടമുണ്ട്.ഞങ്ങളെ വിസ്മയിപ്പിച്ചതിനും ആനന്ദിപ്പിച്ചതിനും ഒരു പാട് നന്ദി.നല്ലൊരു സ്റ്റൈൻലെസ് ഭാവി ജീവിതം ആശംസിക്കുന്നു.
✍🏻മുജീബ്