Cricket Top News

നശിപ്പിക്കരുത്, ചേർത്ത് പിടിച്ചോണം ഈ പ്രതിഭയെ

August 7, 2019

author:

നശിപ്പിക്കരുത്, ചേർത്ത് പിടിച്ചോണം ഈ പ്രതിഭയെ

പ്രായം കുറവാണ് ,ആവേശം ചോരത്തിളപ്പും സ്വാഭാവികം. പിന്നെ കുട്ടി ക്രിക്കറ്റും കൂടി ആയാൽ ഉത്തരവാദിത്തവും ഉലകവും മറന്നു ബാറ്റു വീശി പോകും.അതാണ് നമ്മുടെ നവയുഗ പ്രതിഭ ആയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്.

എന്നാൽ ഋഷഭ് പന്ത് എന്ന യുവതുടിപ്പിന്റെ കാര്യത്തിൽ ചെറിയൊരു പിഴവ് പോലും വിമർശനങ്ങളുടെ കൂരമ്പ് ആയി പെയ്തിറങ്ങും.ടാലെന്റ്റ് ഇല്ല,ബാറ്റിംഗ് ടെംപെര്മെന്റ് ഇല്ല ,കാടനടിക്കാരൻ ഇതൊക്കെയാണ് പന്തിന്റെ വിശേഷണങ്ങൾ.ഈ പ്രായത്തിൽ ധോണിയുടെ പിൻഗാമിയായി ടീമിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ അതിനുള്ള കാലിബർ അദ്ദേഹത്തിലുണ്ടെന്ന് വിശ്വസിക്കുന്നതാവും നല്ലത്.

രണ്ടു കളിയിൽ ഫ്ലോപ്പ് ആയിട്ടും വിമർശനങ്ങളെ ചെവി കൊള്ളാതെ ടീം മാനേജ്മെന്റും ക്യാപ്റ്റനും അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസത്തിനുള്ള മറുപടി ബാറ്റിലൂടെ കൊടുത്തിരിക്കുന്നു.നാലാം നമ്പറിൽ വിക്കറ്റ് കാത്തു റൺ റേറ്റ് കൂട്ടി ടീമിനെ എങ്ങനെ വിജയതീരത്തു എത്തിക്കാമെന്ന് കാണിച്ചു തന്നിരിക്കുന്നു.കോഹ്‌ലിയുടെ കൂടെ 106 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ട്.കുട്ടി ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഉയർന്ന സ്കോറും അർദ്ധ സെഞ്ചുറിയിലൂടെ സ്വന്തമാക്കി.150ന് മുകളിൽ സ്ട്രൈക്ക് റെറ്റോടെ ബാറ്റു വീശി.നേടിയ 65 റൺസിൽ 4 സിക്‌സറും 4 ബൗണ്ടറിയും ഉൾപെടും.എന്ത് കൊണ്ടും ആഹ്ഹ പൊസിഷനിലേക്കും ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നതിലേക്കും അനുയോജ്യൻ ആണെന്ന് ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു.ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.

✍🏻മുജീബ്

Leave a comment