ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരീശിലക സ്ഥാനത്തേയ്ക്ക് സുനില്‍ ജോഷി അപേക്ഷ നൽകി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരീശിലക സ്ഥാനത്തേയ്ക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനില്‍ ജോഷി അപേക്ഷ നൽകി. വെസ്റ്റിന്‍ഡീസ് പരമ്പരയോട്കൂടി രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ പരിശീലകനെയും. മറ്റ് അംഗങ്ങളെയും നിയമിക്കാൻ ഒരുങ്ങുകായാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. നിലവിൽ മഹേള ജയവര്‍ധനെ, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി, റോബിൻ സിങ് എന്നിവർ മുഖ്യ പരിശീലക സ്ഥാനത്തേക്കും, ജോണ്ടി റോഡ്‌സ് ഫീൽഡിങ് പരിശീലക സ്ഥാനത്തേക്കും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വെങ്കടേഷ് പ്രസാധും ബൗളിംഗ് പരീശിലക സ്ഥാനത്തേയ്ക്ക് അപേക്ഷ നൽകിയിട്ടൂണ്ട്. ബംഗ്ലാദേശ് ടീമിന്റെ സ്പിന്‍ ബോളിംഗ് പരിശീലകനായി സുനിൽ ജോഷി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1996 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ ആരംഭിച്ച സുനിൽ ജോഷി ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർ ആണ്. ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 41 വിക്കറ്റുകളും, ഏകദിനത്തില്‍ 69 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്. 1996 മുതൽ 2001 വരെ ഇന്ത്യൻ ടീമിനായി താരം കളിച്ചിട്ടുണ്ട്. 2017 ഓഗസ്റ്റിൽ ജോഷിയെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിംഗ് കൺസൾട്ടന്റായി തിരഞ്ഞെടുത്തു. പരിശീലകനാകാനുള്ള യോഗ്യത 60 വയസിൽ താഴെയും, 50 ഏകദിനങ്ങളിലും 30 ടെസ്റ്റ് മത്സരങ്ങളിലും കളിചിട്ടുണ്ടാകണം എന്നതാണ്. ഈ മാസം അവസാനം വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.