ഇന്ത്യ വിൻഡീസ് ടി20 പരമ്പര ഇന്ത്യ തൂത്തുവാരി
വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്നലെ നടന്ന അവസാന ടി20 മത്സരത്തിലും ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് എടുത്തു.19.1 ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി.
ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റുകൾ നഷ്ട്ടമായ വിൻഡീസിനെ കരകയറ്റിയത് 45 പന്തില്‍ 58 റൺസ് നേടിയ കീരണ്‍ പൊള്ളാര്‍ഡ് ആണ്. ദീപക് ചഹാറാണ് വെസ്റ്റിന്‍ഡീസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ചാഹർ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 27 റൺസിനിടെ ആദ്യ രണ്ട് വിക്കറ്റുകളും നഷ്ടമായി പിന്നീട് കോഹിലിയും, ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രണ്ട് പേരും അർധശതകം നേടി. മഴ മൂലം മത്സരം ഒരു മണിക്കൂർ വൈകികിയാണ് ആരംഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും ബൌളിംഗ് നിരയുടെ കരുത്തിൽ ആണ് ജയിച്ചുകയറിയത്.മൂന്നാം മത്സരത്തിൽ ഇന്ത്യ മികച്ച ബൗളിങ്ങും, ബാറ്റിങ്ങും ആണ് കാഴ്ചവെച്ചത്.ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന കെ ൽ രാഹുലിന് മൂന്നാം മത്സരത്തിൽ അവസരം നൽകി.