Editorial Foot Ball Top News

പ്രീമിയർലീഗിലെ പുതിയ നിയമങ്ങൾ

August 6, 2019

author:

പ്രീമിയർലീഗിലെ പുതിയ നിയമങ്ങൾ

 

 

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇരുപത്തിയെട്ടാം പതിപ്പിന് വിസിൽ മുഴങ്ങാൻ സമയമായി. ഫുട്ബോളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് FA യും EPL ഇല്‍ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഈ സീസൺ EPL കാണാൻ നിൽക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ  ഈ നിയമങ്ങൾ കൂടി അറിഞ്ഞിരുന്നുള്ളൂ.

 

 

  1. i) VAR – Video Assistant Referee

 

VAR ഫുട്ബോൾ ആരാധകർക്ക് പുതുമയല്ല. ലോക ഫുട്ബോളിലെ എല്ലാ ടൂർണ്ണമെൻറ് കളിലും VAR വന്നുകഴിഞ്ഞു. യൂറോപ്പിലെ ലീഗ് മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു VARന് നേരെ കഴിഞ്ഞ സീസൺ വരെ FA പുറംതിരിഞ്ഞ് നിന്നൂ. എന്നാൽ ഈ സീസണിൽ VARഉം EPLൽ അംഗം ആവുകയാണ്. പക്ഷേ വീണ്ടും വീണ്ടും റീപ്ലേ കണ്ടു കളിയുടെ നീളം കൂട്ടി സ്വാഭാവിക ഒഴുക്ക് കളഞ്ഞ രസംകൊല്ലികൾ ആകാൻ VARന് കഴിയില്ല. റഫറിക്ക് മൂന്നുപ്രാവശ്യം റിപ്ലേ കാണാം. എന്നിട്ടും സംശയം ഉണ്ടെങ്കിൽ ഒരു ആംഗിൾ വീഡിയോ മാത്രം മൂന്നു പ്രാവശ്യം കൂടി കാണാം. അതിനുള്ളിൽ തീരുമാനം എടുത്തു കൊള്ളണം.

 

  1. ii) ആഘോഷങ്ങൾ

 

ഗോളടിച്ചു എന്ന് കരുതിയുള്ള അമിതമായ ആഹ്ലാദപ്രകടനങ്ങൾക്ക് കളിക്കാർക്കും  കോച്ചിംഗ് സ്റ്റാഫിനും കാർഡ് കിട്ടാറുണ്ട്. ഇനി വഴി അടിച്ച ഗോൾ ഡിസ്-എല്ലൗ ചെയ്താലും കിട്ടിയ കാർഡ് അതുപോലെ തന്നെ നിലനിൽക്കും അമിതാവേശം നല്ലതല്ല എന്ന് ചുരുക്കം.

 

 iii) കോച്ച്മാർ കരുതിയിരിക്കുക

ഇനി കോച്ചുമാർക്കും മറ്റ് മാനേജീരിയൽ സ്റ്റാഫിനും കളിക്കാരെ പോലെ മഞ്ഞയും ചുവപ്പും കാർഡ് കിട്ടാം. ഇത് ഒരു അറ്റകൈ പ്രയോഗം അല്ല. അങ്ങിനെ നാല് മഞ്ഞക്കാർഡ് കിട്ടിയാൽ ഒരു കളിയിൽ നിന്നും എട്ടെണ്ണം കിട്ടുമ്പോൾ രണ്ടു കളിയിൽ നിന്നും ബാൻ കിട്ടുന്നതാണ്. ഗാർഡിയോള ക്ലോപ് എന്നിവർ കരുതിയിരിക്കുക.

 

  1. iv) ഡ്രോപ്പ് ബോൾസ്

 

പണ്ടത്തെ പോലെ അല്ല ഇനി നൽകുന്ന  ഡ്രോപ്പ് ബോൾസ്. കൂട്ടത്തല്ല് ഒഴിവാക്കാൻ കളിനിർത്തുമ്പോൾ ഏത് ടീമിന്റെ കയ്യിലായിരുന്നു ബോൾ, അവർക്കാണ് വീണ്ടും കളി തുടങ്ങാൻ അവകാശം.

 

  1. v) പെനാൽറ്റി കിക്ക്

 

പണി ഗോൾകീപ്പർമാർക്കാണ്. കിക്ക് എടുക്കുന്നവരെ ഒരു കാൽ ഗോൾ ലൈനിൽ ഉണ്ടായിരിക്കണം, അല്ലെങ്കിൽ ലൈനിനു നേരെ മുകളിൽ. പല ഗോൾകീപ്പർമാരുടെയും ടെക്നിക് വെള്ളത്തിലാകും

 

 

  1. vi) ഗോൾ കിക്ക്

 

ഗോൾ കിക്ക് എടുക്കുമ്പോൾ പന്ത് പെനാൽറ്റി ഏരിയ കടക്കും വരെ എതിർ ടീം കാത്തു നിൽക്കൽ ആണ് പതിവ്. എന്നാൽ ഇനി അങ്ങനെയല്ല. ഗോളിയുടെ കാലിൽ നിന്ന് പന്ത് കടക്കുമ്പോൾ തന്നെ കളി സജീവമായി കഴിഞ്ഞു. മുമ്പ് പെനാൽറ്റി എരിയക്ക് പുറത്തുള്ള ഒരു കളിക്കാരന് പന്ത് കൈമാറാൻ ഗോൾകീപ്പർ നിർബന്ധിതനായിരുന്നു. എന്നാൽ ഇനി മുതൽ അത് പെനാൽറ്റി എരിയക്ക് ഉള്ളിലുള്ള കളിക്കാരനിലേക്കും ആകാം. റിസ്ക് കൂടുതലാണ്, അതിനാൽ തന്നെ ഗോൾകീപ്പർമാർ ഈ ആനുകൂല്യം എത്രകണ്ട് ഉപയോഗിക്കുമെന്ന് കണ്ടറിയേണ്ടിവരും.

 

vii)  ഫ്രീ കിക്ക്

 

കിക്ക് എടക്കുമ്പോൾ പ്രതിരോധ മതിൽ ഇനി കിക്ക് എടുക്കുന്ന ടീമിലെ അംഗത്തിന് നിൽക്കാൻ അനുമതിയില്ല. സാധാരണ ചില കളിക്കാർ പ്രതിരോധമതിലിൽ കയറി കൂടുകയും കിക്ക് എടുക്കുമ്പോൾ  കുനിഞ്ഞു കൊടുത്ത മതിലിൽ വിള്ളൽ ഉണ്ടാക്കാറുണ്ട്. ആ വിടവിലൂടെ പന്ത് ഗോൾ ആവാറുമുണ്ട്. ഇനിമുതൽ കിക്ക് എടുക്കുന്ന ടീമിലെ താരങ്ങൾ പ്രതിരോധമതിലിൽ നിന്ന് ഒരു മീറ്റർ എങ്കിലും മാറി നിൽക്കും.

 

 

 

viii)  സബ്സ്റ്റിറ്റ്യൂട്ട്ഷൻ

 

ഇനിമുതൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട കളിക്കാരൻ കളിക്കളത്തിൽ ഏറ്റവും അടുത്ത എക്സിറ്റിൽ പുറത്തു പോയിരിക്കണം. സാധാരണ 90 മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട്ഷൻ നടക്കുമ്പോൾ കളിക്കാർ നിരങ്ങി നിരങ്ങി ആണ് സബ്സ്റ്റിറ്റ്യൂട്ട്ഷൻ പോയിൻറ് വരെ പോവുക. ഇതുമൂലം കളിയുടെ സ്വാഭാവിക വേഗത നഷ്ടപ്പെടുന്നു. അതൊഴിവാക്കാനാണ് ഈ നിയമം.

 

  1. ix)  ഹാൻഡ് ബോൾ

 

ഒരു ഗോൾ ഉണ്ടാകുന്ന അവസരത്തിൽ ഗോളടിക്കുന്ന ടീമിലെ ഏതെങ്കിലും താരത്തിന്റെ കൈകളിൽ പന്ത് അറിയാതെപോലും സ്പർശിച്ചാൽ ഇനിമുതൽ ഗോൾ അല്ല. ആക്രമണ ടീമിൻറെ ആക്സിഡൻറൽ ഹാൻഡ് ബോളിന് ആണ് പണി കിട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ആർസനലും ആയുള്ള മത്സരത്തിൽ തൻറെ ഹാട്രിക് ഗോൾ ഹാൻഡ് ബോൾ ആയിരുന്നു എന്ന് അഗ്വേറോ തുറന്നു സമ്മതിച്ചതാണ്.

 

 

  1. x)  പോയിൻറ് പട്ടികയിൽ നേർക്കുനേർ വന്നാൽ

 

പോയിൻറ് പട്ടികയിൽ അവസാനം രണ്ടു ടീമുകൾ പോയിൻറ്സ് ഗോൾ ഡിഫറൻസ് അടിച്ച ഗോൾ വഴങ്ങിയ ഗോൾ എല്ലാത്തിലും തുല്യത പാലിച്ചാൽ പിന്നെ അവർ നേർക്കുനേരെയുള്ള പോരാട്ടത്തിൽ എങ്ങിനെയായിരുന്നു എന്നത്  നിശ്ചയിക്കും അവരുടെ ഫൈനല്‍ ടേബിളിലെ സ്ഥാനം. മുമ്പ് ഇത്തരം സന്ദർഭങ്ങളിൽ ഒരു ടൈബ്രേക്കർ മത്സരം നടത്തുമായിരുന്നു ഇനി അതില്ല.

 

Leave a comment