ഹാരി മെഗ്വയർ എന്ന യുണൈറ്റഡ് ഒറ്റമൂലി
പ്രീമിയർ ലീഗ് തുടങ്ങിയതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഏറ്റവും വലിയ ദുരിതപർവ്വം ആണ് തണ്ടിക്കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും കഠിനമായത് ഡിഫൻസിലെ പോരായ്മയാണ്. റിയോ ഫെർഡിനാൻഡ് നെമൻഞ്ഞ വിടിച്ച് എന്ന ഡിഫൻസ് വൻമരങ്ങൾക്ക് പകരം ആര് എന്ന ചോദ്യം കൊല്ലങ്ങളായി യുണൈറ്റഡ് ചോദിച്ചു കൊണ്ടിരിക്കുന്നതാണ്. ക്രിസ് സ്മോളിങ്ങ് ഫിൽ ജോൺസ് എന്നീ പ്രതിഭാധനരായ യുവാക്കളിൽ ആയിരുന്നു യുണൈറ്റഡ് പ്രതീക്ഷ. അവർക്ക് ആവശ്യത്തിലധികം സമയം അനുവദിച്ചു കഴിഞ്ഞു. യുണൈറ്റഡ് എല്ലാ പതനങ്ങൾക്കൂം ഒരു കാരണം സെൻട്രൽ ഡിഫൻസ് പാളിച്ച തന്നെയാണ്. ആ വിടവിന്റെ ഒരു പാളി ആകാൻ സ്വീഡിഷ് അധികായൻ വിക്ടർ ലിന്റലോഫിന് കഴിഞ്ഞു. എന്നാൽ രണ്ടാം പാളി തേടി യുണൈറ്റഡ് നേട്ടത്തിന് ഹാരി മെഗ്വയർ എന്ന് കണ്ടെത്തലിലൂടെ പരിഹാരം ആകാം. യുണൈറ്റഡ് ഗോൾമുഖം എതിരാളികൾക്ക് മുന്നിൽ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെടാം.
കണക്കിൽ അത്ര കേമനല്ല മെഗ്വയർ. കഴിഞ്ഞ രണ്ടു സീസണുകളിൽ ആയി വെറും എട്ട് ഗോളുകളിൽ മാത്രമാണ് അദ്ദേഹം പങ്കാളിയായത്. 76 കളികളിൽ 15 എണ്ണത്തിൽ മാത്രം ക്ലീൻ ഷീറ്റ്, വഴങ്ങിയത് 101 ഗോളുകൾ. പിന്നെ എന്തിനാണ് യുണൈറ്റഡ് 80 മില്യൺ പൗണ്ട് നൽകി മെഗ്വയറിനെ സ്വന്തമാക്കിയത്. അതറിയണമെങ്കിൽ ലിവർപൂളിൽ വരുന്നതിനുമുമ്പ് വെർജിൽ വാൻ ഡൈക്കിന്റെ സ്റ്റാറ്റിസ്റ്റിക്സും നോക്കണം. വാൻ ഡൈക്ക് സതാപ്ടൺ ടീമിന് വേണ്ടിയും ഇതുപോലെതന്നെയായിരിന്നൂ. സതാപ്ടണ് വേണ്ടി അവസാന രണ്ട് സീസണിൽ വെറും നാല് ഗോളുകളിൽ മാത്രമാണ് വാൻ ഡൈക്ക് പങ്കാളിയായത്. 60 ഗോളുകൾ വഴങ്ങി. ക്ലീൻ ഷീറ്റ് 17 മത്സരങ്ങളിൽ മാത്രം. എന്നിട്ടും 75 മില്യൺ പൗണ്ട് കൊടുത്ത് ലിവർപൂൾ സ്വന്തമാക്കി. ലിവർപൂളിൽ വന്നതിനുശേഷം അവരുടെ കരിമ്പാറ തന്നെയായി വാൻ ഡൈക്ക്. വാൻ ഡൈക്കിനെ പോലെ റോക്ക് സോളിഡ് ഡിഫൻസ് അധികായൻമാർക്ക് വേണ്ടി പരക്കം പായുകയാണ് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ. മത്തിയൂസ് ഡിലീറ്റ് കലിഡോ കലിബലി എന്നിവർ ഇതിനുദാഹരണങ്ങളാണ്. അതേ അച്ചിൽ വാർത്ത പോലൊരു മൊതല് തന്നെയാണ് ഹാരി മെഗ്വയർ. 194 സെൻറ്റി മീറ്റർ ഉയരത്തിൽ യൂറോപ്പിലെ വേഗമുള്ള ഒരു ഡിഫൻഡർ ആകുമ്പോൾ, കൂടെ വിക്ടർ ലിന്റലോഫും ഡെവിഡ് ഡി ഗെയും. പ്രീമിയർ ലീഗിലെ അടുത്ത വലിയ സംഭവം തന്നെയാകാം മെഗ്വയർ.
26 വയസ്സാണ് പ്രായം. ഒരു കളിക്കാരന്റെ കരിയറിലെ ഏറ്റവും നല്ല സമയം തുടങ്ങുന്നത് അപ്പോഴാണ്. ഡിഫൻസിലെ ഒരു നേതാവ് തന്നെയാണ് ഹാരി മെഗ്വയർ. ഇംഗ്ലണ്ട് നാഷണൽ ടീമിൻറെ കളി ശ്രദ്ധിച്ചാൽ മനസ്സിലാകും വളരെ പെട്ടെന്ന് തന്നെ ഇന്ന് കളി ഉണ്ടാക്കി കൊണ്ടുവരുന്ന ഒരു മാന്ത്രികത മെഗ്വയറിൽ ഉണ്ട്. ഡിഫൻസിൽ നിന്ന് പ്ലേ മേക്കിങ് എബിലിറ്റി ഉള്ള ഡിഫൻഡേർസ് വളരെ കുറവാണ്. സെർജിയോ റാമോസ് കാർലോസ് പുയോൾ എന്നിവർ അതിന് ഒരു ഉദാഹരണമാണ്. ഹാരി മെഗ്വയറിൽ ആ കഴിവ് വളരെ പ്രകടമായി കാണാം. ഒരു സാധാരണ ഡിഫൻഡറിൽ നിന്നാണ് പന്ത് തുടങ്ങുന്നതെങ്കിൽ മിഡ്ഫീൽഡർ, പ്രത്യേകിച്ച് പ്ലേ മേക്കിങ് മിഡ്ഫീൽഡർ പിന്നിലേക്ക് ഇറങ്ങിച്ചെന്ന് പന്ത് സ്വീകരിക്കും. പിന്നെ അവിടെ നിന്നാണ് കളി തുടങ്ങുന്നത് എന്നാൽ മെഗ്വയറിന്റെ കാര്യത്തിൽ സ്ഥിതി അങ്ങനെയല്ല. അദ്ദേഹത്തിൻറെ കയ്യിൽ പന്ത് കിട്ടുമ്പോൾ മിഡ്ഫീൽഡ് പ്ലെയേഴ്സ് ഒഴിവുള്ള സ്ഥലങ്ങൾ തേടിപ്പോകും. അവർക്കറിയാം, അവർ അത്ര മാത്രം ചെയ്താൽ മതി, പന്ത് അവരുടെ അടുത്ത് എത്തിയിരിക്കും.
നല്ല ഉയരം, ഏരിയൽ എബിലിറ്റി, കാളക്കൂറ്റൻ കരുത്ത്, കുതിരയുടെ വേഗത ഒരു അസാമാന്യ ഡിഫൻഡർക്ക് വേണ്ടത് മാത്രമല്ല ഒരു കംപ്ലീറ്റ് ഫുട്ബോളർക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട് ഹാരി മെഗ്വയറിന്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രീമിയർലീഗ് അവസാനിക്കുമ്പോൾ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള പട്ടത്തിന് വാൻ ഡൈക്കിന് ഒരു എതിരാളി ഉണ്ടാകുമെന്ന് ഉറപ്പാണ്. ലോകത്തെ ഏറ്റവും വിലപിടിച്ച ഡിഫൻഡർ ആയി ഹാരി മെഗ്വയർ മാറുന്നതിൽ പലർക്കും മുറുമുറപ്പുണ്ടാകാം, എനിക്കുമുണ്ട്. എന്നാൽ യുണൈറ്റഡിന്റെ ഏറ്റവും വലിയ പ്രതിസന്ധിയ്ക്ക് ഒരുപരിധിവരെ പരിഹാരം ആവുകയാണ് ഹാരി മെഗ്വയറുടെ കടന്നുവരവ്.