“Hidden Ashes” – 2005 ആഷസിന്റെ അതുല്യ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ക്യാമെറ കണ്ണുകൾ
ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിന്റെ കമന്റിലാണ് യൂട്യൂബിൽ 2005 ആഷസ് പരമ്പരയെപറ്റി പ്രതിപാദിക്കുന്ന “Hidden Ashes” നെക്കുറിച്ചു അറിയാൻ കഴിഞ്ഞത്.ആഷസിന്റെ ചരിത്രത്തിൽ തന്നെ ‘ഏറ്റവും മികച്ചത്’ എന്ന ഖ്യാതി നേടിയ ഈ പരമ്പരയുടെ ആവേശവും നാടകീയതും ഒന്നുകൂടി കാണാൻ പറ്റിയത് ശരിയ്ക്കും ഒരു “Trip down memory lane” ആയിരുന്നു.മാർക്ക് നിക്കോളസിന്റെ അവതരണത്തിൽ നിന്നും തുടങ്ങുന്ന ഈ പരമ്പരയുടെ അഞ്ച് വീഡിയോ ഫുറ്റേജുകൾ ശരിക്കും ഒരു DVD പാക്കേജ് ആയിട്ടാണ് പുറത്തു ഇറക്കിയിട്ടുള്ളത്.2005 ആഷസ് Channel 4 കവർ ചെയ്യുമ്പോൾ എല്ലാ ബോളുകളും 10 വ്യത്യസ്ത ക്യാമറ ആംഗിളുകളിലൂടെയാണ് റെക്കോർഡ് ചെയ്യപ്പെട്ടത്.ഇതിൽ ഭൂരിഭാഗവും അന്ന് പുറത്തുവിടാത്ത ഫുറ്റേജുകൾ ആയിരുന്നു.150 മണിക്കൂറുകളോളം ദൈർഖ്യമുള്ള ഈ പരമ്പരയുടെ മൊത്തം ഫുറ്റേജിൽ നിന്ന് ഏറ്റവും മികച്ചത് ഉൾപ്പെടുത്തിയതാണ് Hidden Ashes.Alternative ക്യാമറ ആഗിളുകളും സ്ലോ മോഷൻ ക്ലോസ് അപ്പുകളും സീരിസിനെ മറ്റൊരു തലത്തിൽ അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കുന്നു.
മഗ്രാത്തിന്റെ destructive സ്പെലും 500 വിക്കറ്റ് നേട്ടവും, old fashioned സ്ലെഡ്ജിങ്,രണ്ടാം ടെസ്റ്റ് തുടങ്ങുന്നതിനു നിമിഷങ്ങൾക്ക് മുന്നേ പരിക്ക് പറ്റി പുറത്തു പോകുന്ന മഗ്രാത്ത്, ഫ്ലിന്റോഫിന്റെ ഓൾ റൗണ്ട് പെർഫോമൻസ്,ഹാർമിസന്റെ സ്ലോവെർ ബോൾ,ഷെയിൻ വോൺ-ലീ-കാസ്പറോവിച്ചു resistance,മൈക്കിൾ വോണിന്റെയും,സ്‌ട്രോസിന്റെയും സെഞ്ച്വറികൾ,ഷെയിൻ വോണിന്റെ 600 വിക്കറ്റ് നേട്ടം,ഇംഗ്ലണ്ട് ജയിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റ് ലീ-മഗ്രാത്ത് സഖ്യം survive ചെയ്ത് സമനില എത്തിച്ചത്,ഔട്ടായി ഡ്രസിങ് റൂമിലേക്ക് പുറത്തേക്കു പോകുമ്പോൾ ഡങ്കൻ ഫ്ലെച്ചറെ നോക്കുന്ന പോണ്ടിങ്,പീറ്റേഴ്‌സെന്റെ ഫൈറ്റ്ബാക്,വിവിധ spectators റീയാക്ഷൻ,ഒടുവിൽ 2-1 പരമ്പര സ്വന്തമാക്കി ആഷസ് തിരികെ പിടിക്കുന്ന ഇംഗ്ലണ്ട്🏆.
2005 Ashes was one hell of a series❤️
Drama,Excitemet,Thrilling,Nail biting finishes🔥
Test Cricket at it’s top notch💯
രാഹുൽ .ടി. യു