Cricket Top News

ജലജ് സാഹി സക്‌സേന – മലയാളിയുടെ മനം കവർന്ന മറുനാടൻ

August 5, 2019

ജലജ് സാഹി സക്‌സേന – മലയാളിയുടെ മനം കവർന്ന മറുനാടൻ

ശെരിക്കും നമ്മൾ മലയാളി ക്രിക്കറ്റ് പ്രാന്തന്മാർ ഇ പേര് കേൾക്കാൻ തുടങ്ങിയത് അയാളുടെ കേരളാ ടീമിലെ കഴിഞ്ഞ സീസണിലെ കേളി മികവ് കൊണ്ട് മാത്രമായിരിക്കും . ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഇന്ന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ആൾറൗണ്ടർമാരുടെ പട്ടികയിൽ ജലജ് സക്സേനയുടെ സ്ഥാനം മുൻ നിരയിൽ തന്നെ ഉണ്ട് . കഴിഞ്ഞ രഞ്ജി സീസണിൽ കേരളാ ടീമിന്റെ തികച്ചും അഭിനന്ദനം അർഹിക്കുന്ന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചവരിൽ പേര് എടുത്തു തന്നെ പറയേണ്ടി ഇരിക്കുന്നു ഇ ചെറുപ്പക്കാരന്റെ .

1986 മധ്യ പ്രദേശിലെ “ഇൻഡോറിൽ” ജനിച്ച ജലജ് ,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മധ്യ പ്രദേശിന്‌ വേണ്ടി കളിയ്ക്കാൻ തുടങ്ങിയത് 2005 ൽ . 2005 മുതൽ ,2016 വരെ ബാറ്റു കൊണ്ടും ,ബോള് കൊണ്ടും ടീമിന്റെ നെടും തൂണ് ആയി മാറുകയായിരുന്നു . ഇതു വരെ ആഭ്യന്തര ക്രിക്കറ്റിൽ ജലജ് കളിച്ചത് 111 മല്സരങ്ങൾ ,നേടിയത് ആറായിരത്തിനു മുകളിൽ റൺസും 298 വിക്കറ്റും . ഇതിൽ പതിനാലു
സെഞ്ചുറിയും ,30 അർധശതകവും ഉൾപെടും.

ഐ. പി. ലിൽ മുംബൈ ഇന്ത്യൻസ് ,റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ,ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്ക് വേണ്ടി സേവനം അനുഷ്ടിച്ചിട്ടുണ്ട് . ഇന്ത്യൻ ടെസ്റ്റ് ടീം
എന്നത് ജലജിനെ സംബന്ധിടത്തോളം തീണ്ടാ പാട് അകലെയാണ് . എങ്കിലും പ്രതീക്ഷകൾ കൈവിടാതെ ..പോരാട്ട വീര്യം ഒട്ടും ചോർന്നു പോകാതെ ഇ ചെറുപ്പക്കാരൻ ഇന്നും കളി തുടരുന്നു ….

സനേഷ് ഗോവിന്ദ് .,.

Leave a comment