സാഞ്ചോക്ക് ഗോൾ, അസിസ്ററ് ; ബയേണിനെ തോൽപ്പിച്ച് ഡോർട്മുണ്ട് ഡി.ഫ്.ൽ.ൽ ചാമ്പ്യന്മാർ
ഈ വർഷത്തെ ലീഗ് പോരാട്ടത്തിന് കാഹളനാദം മുഴക്കി കൊണ്ട് ബൊറൂസിയ ഡോർട്മുണ്ട് തങ്ങളുടെ വരവ് അറിയിച്ചു. ഡി ഫ്.ൽ. സൂപ്പർ കപ്പിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നിലവിലെ ജേതാക്കളും ബുണ്ടസ്‌ലീഗ് ചാമ്പ്യന്മാരുമായ ബയേൺ മ്യൂണിച്ചിനെ അവർ പരാജയപ്പെടുത്തി. അതും തങ്ങളുടെ സ്റ്റാർ സൈനിങ്‌സ് ആയ തോർടൺ ഹസാർഡും ജൂലിയൻ ബ്രാൻഡറ്റും ഇല്ലാതെ. ഇംഗ്ലീഷ് യുവ താരം ജേഡൻ സാഞ്ചോയാണ് വിജയ ശില്പി. ഒരു ഗോൾ സ്കോർ ചെയുകയും സ്പാനിഷ് സ്‌ട്രൈക്കർ അൽകസാറിന് ഒരെണ്ണത്തിന് വഴി ഒരുക്കകയും ചെയ്തു ഈ 19 വയസ്സ് കാരൻ.
സ്കോർ നില കാണുന്നത് പോലെ ഏകപക്ഷിയമായിരുന്നില്ല കളി. മറിച്ചു, 67 ശതമാനവും ബോൾ കയ്യിൽ വെച്ചത് ബയേൺ ആണ്. മാത്രമല്ല ഡോർട്മുണ്ട് ഗോൾ ലക്ഷ്യമാക്കി അകെ 5 ഷോട്ടുകൾ മാത്രം പായിച്ചപ്പോൾ, 17 എണ്ണമാണ് ബയേൺ തിരിച്ചു പായിച്ചത്. പക്ഷെ ഒരു പരിധി വരെ സാഞ്ചോയുടെ കേളിമികവ് കളി ബയേണിന്റെ പദ്ധതികൾ തകർത്തു. 49 ആം മിനുട്ടിൽ ആദ്യ ഗോൾ പിറന്നത്. പാബ്ലോ അൽകാസാരായിരുന്നു നോയറെ പരാജയപ്പെടുത്തിയത്. ആദ്യ ഗോളിന് വഴി വെച്ച സാഞ്ചോ തന്നെ കളിയുടെ 69 ആം മിനുട്ടിൽ അടുത്ത ഗോളോടെ കളി ബയേണിൽ നിന്ന് തട്ടി പറിച്ചു. തന്റെ വേഗതയും കൂര്മതയും ഒരിക്കൽ കൂടി സാഞ്ചോ പുറത്തെടുത്ത ആ നിമിഷത്തിൽ ഡോർട്മുണ്ടിന്റെ കൌണ്ടർ അറ്റാക്കിങ്ങിനു ബയേണിന് മറുപടി ഇല്ലാതെ ആയി പോയി.
ഏതായാലും ഈ വർഷവും ബുണ്ടസ്‌ലീഗയിൽ കടുത്ത ഡോട്മുണ്ട് – ബയേൺ പോരാട്ടം കാണാൻ സാധിക്കും എന്ന ഉറപ്പ്. അതിന്റെ ഗതിവേഗം സാഞ്ചോയും ഡോട്മുണ്ടും ഇട്ടു കഴിഞ്ഞിരിക്കുന്നു.