ഇന്ത്യ വിൻഡീസ് ആദ്യ ടി20: ഇന്ത്യക്ക് ടോസ്
ലൗഡര്‍ഹില്‍: ഇന്ത്യ വെസ്റ്റിൻഡീസ് ആദ്യ ടി20 മത്സരം ഇന്ന് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പരിക്കിനെത്തുടർന്ന് റസൽ പര്യടനത്തിൽ നിന്ന് പുറത്തായി. 2019 ലോകകപ്പിന് ശേഷം ഇരു ടീമുകളും ആദ്യമായി മത്സരിക്കുന്ന പരമ്പര ആണ് ഇന്ന് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്റ്റും അടങ്ങുന്ന പര്യടനത്തിനാണ് ഇന്ത്യ വിൻഡീസിൽ എത്തുന്നത്.
റസ്സലിന്റെ പരുക്ക് വെസ്റ്റിൻഡീസിന് വല്ലാത്ത തിരിച്ചടിയാണ്.പകരം ജേസൺ മുഹമ്മദിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അദ്ദേഹം ടീമിൽ കളിച്ചിട്ട് ഏകദേശം ഒരു വർഷമാകാറായി . റസ്സൽ ടി20 മത്സരങ്ങളിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതിനാൽ തന്നെ റസ്സലിന്റെ അഭാവം ടീമിൽ വലിയ നഷ്ട്ടം തന്നെയാണ്. കോലി ക്യാപ്റ്റനായ ടീമിൽ നവദീപ്, വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ് എന്നിവർ കളിക്കുന്നുണ്ട്.