ആഷസ് ടെസ്റ്റ് : ഇംഗ്ലണ്ട് ശക്തമായ നിലയിൽ
എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് നാലിന് 267 എന്ന നിലയിലാണ്. ആദ്യ ദിനം സ്മിത്ത് ആയിരുന്നു താരമെങ്കിൽ രണ്ടാം ദിവസത്തെ താരം കന്നി സെഞ്ചുറി കുറിച്ച റോറി ബേണ്‍സ് ആണ്. തന്റെ ആദ്യ ആഷസിൽ സെഞ്ചുറി നേടിയ റോറി മികച്ച ബാറ്റിങ് ആണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ 284 റൺസിന് ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു.
രണ്ടാം ദിനമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം അത്ര നല്ലതായിരുന്നില്ല പത്ത് റൺസ് എടുത്ത റോയിയെ അവർക്ക് നഷ്ട്ടമായി. രണ്ടാം വിക്കറ്റിൽ റൂട്ടും, റോറിയും ചേർന്ന് 132 റൺസിന്റെ കൂട്ട്കെട്ട് ഇംഗ്ലണ്ടിന്റെ സ്‌കോർ പതുക്കെ ഉയർത്തി. എന്നാൽ 57 റൺസ് എടുത്ത റൂട്ടിനെ പീറ്റർ പുറത്താക്കി. പിന്നീട് എത്തിയ ജോ ഡെന്‍ലിയും(18), ജോസ് ബട്‌ലറും(5) പെട്ടെന്ന് തന്നെ പുറത്തായി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ റോറി ബേണ്‍സും(125), ബെൻ സ്റ്റോക്‌സും(38) ആണ് ക്രീസിൽ. റോറി ബേണ്‍സിൻറെ എട്ടാം ടെസ്റ്റ് മത്സരമാണിത്. മികച്ച ബാറ്റിംഗ് ആണ് താരം കാഴ്ചവെച്ചത്. 14 ബൗണ്ടറികൾ ആണ് താരം നേടിയത്.