Foot Ball Top News

ഇന്ത്യയുടെ മെസ്സിക്ക് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ

August 3, 2019

author:

ഇന്ത്യയുടെ മെസ്സിക്ക് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ

ഇന്ന് ഇന്ത്യൻ ഫുട്ബാൾ താരം സുനിൽ ഛേത്രിയുടെ ജന്മദിനം.  ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി.  മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം. 1984 ആഗസ്റ്റ് 3 -ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് ജനനം. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ ഭാവി വികസിച്ചത്. 2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.


2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി. ഇതുവരെ അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ നിന്ന് 71 ഗോളുകൾ ആണ് താരം ഇതുവരെ നേടിയത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഛേത്രി ആണ്.

Leave a comment