Foot Ball Top News

യുവേഫ സൂപ്പർ കപ്പിൽ മുഴങ്ങും വനിത വിസിൽ !!

August 2, 2019

author:

യുവേഫ സൂപ്പർ കപ്പിൽ മുഴങ്ങും വനിത വിസിൽ !!

യുവേഫ സൂപ്പർ കപ്പിൽ ലിവർപൂളും ചെൽസിയും ഏറ്റുമുട്ടുമ്പോൾ ചരിത്രത്തിൽ ആദ്യമായി ഒരു വനിത മത്സരം നിയന്ത്രിക്കും. സ്റ്റെഫിനി ഫ്രോപാർട് ആണ് ഈ ചരിത്ര നിയോഗത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇവരായിരിക്കും ഒരു യുവേഫ പുരുഷ ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന മത്സരമാണ് സൂപ്പർ കപ്പ്‌. ഓഗസ്റ്റ് 15നു ആണ് ഇംഗ്ലീഷ് വമ്പന്മാർ കൊമ്പുകോർക്കുക.

 

Leave a comment