സന്ദീപ് വാര്യര്‍ക്ക് 3 വിക്കറ്റ് ; കരീബിയൻസിന് ബാറ്റിംഗ് തകർച്ച !
ഇന്ത്യ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസ്ന് ബാറ്റിംഗ് തകര്‍ച്ച. 128 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അവര്‍ക്ക് 12 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. 3 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മലയാളി താരം സന്ദീപ് വാര്യരാണ് വിന്‍ഡീസിനെ തകർത്തത്. മുഹമ്മദ് സിറാജിനാണ് ഒരു വിക്കറ്റ്.
രണ്ടാംദിനം കളിഅവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് എ12/4 എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 12 റൺസ് എന്ന നിലയിലായിരുന്ന അവർക്ക് തുടരെ 4 വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ 318 റണ്‍സിനെതിരെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 190 റണ്‍സില്‍ പുറത്താവുകയായിരുന്നു. 58 റണ്‍സെടുത്ത ഓപ്പണര്‍ പ്രിയങ്ക് പഞ്ചാലും, 79 റണ്‍സ് നേടിയ ശിവം ഡൂബെയും മാത്രമാണ് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞത്. 3 ബാറ്റ്സ്മാന്മാര് പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.






































