Cricket

കോച്ചിനെ തിരഞ്ഞെടുക്കുമ്പോൾ ക്യാപ്റ്റന് അഭിപ്രായം പറയാം – കോഹ്‌ലിക്ക് പിന്തുണയുമായി ഗാംഗുലി.

August 2, 2019

കോച്ചിനെ തിരഞ്ഞെടുക്കുമ്പോൾ ക്യാപ്റ്റന് അഭിപ്രായം പറയാം – കോഹ്‌ലിക്ക് പിന്തുണയുമായി ഗാംഗുലി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിനെ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം പറയാൻ നായകന് അധികാരമുണ്ടെന്ന് മുൻ നായകൻ ഗാംഗുലി. പരിശീലകനായി ആരുവേണമെന്ന് പറയാനുള്ള അവകാശം ക്യാപ്റ്റൻ വിരാട് കോലിക്കുണ്ടെന്നും സൗരവ് ഗാംഗുലി അഭിപ്രായപെട്ടു.

നേരത്തെ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിക്ക് തുടരാൻ സാധിച്ചാൽ ടീമിന് അത് ഏറെ സന്തോഷമായിരിക്കുമെന്ന് കോലി പറഞ്ഞിരുന്നു.എന്നാൽ കോലിയുടെ ഈ നിലപാടിനെതിരേ ഉപദേശക സമിതി അംഗം അൻഷുമാൻ ഗെയ്ക്വാദ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോലിയെ പിന്തുണച്ച് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ ഒരു ഫുട്ബോൾ ലീഗിന്റെ സമ്മാനദാന ചടങ്ങിൽ സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

Leave a comment